രോഹിത്തും കോലിയുമൊന്നും വേണ്ട, ലോകകപ്പ് ടീമിലെടുക്കേണ്ടിയിരുന്നത് യുവതാരങ്ങളെ; തുറന്നു പറഞ്ഞ് റോബിന്‍ ഉത്തപ്പ

പ്രതിഭയും റണ്‍സ് നേടാനുള്ള അടങ്ങാത്ത ദാഹവും കണക്കിലെടുത്താല്‍ ഏത് ലോകകപ്പ് ടീമിലും ഇടം കിട്ടാവുന്ന താരമാണ് ശുഭ്മാന്‍ ഗില്‍.

Robin Uthappa slams selectors for including senior players in Indian 2024 T20 World Cup squad

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമൊക്കെ ഇത്തവണ ലോകകപ്പില്‍ കളിക്കാന്‍ തയറാവരുതായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു.

ഞാനിതു പറയുന്നതുകൊണ്ട എനിക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവരും. അത് സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്. കാരണം, കഴി‌ഞ്ഞ ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന വിരാട് കോലിയെും രോഹിത് ശര്‍മയെയും സെലക്ടര്‍മാര്‍ ഈ ലോകകപ്പില്‍ കളിപ്പിക്കരുതായിരുന്നു. പകരം യുവതാരങ്ങളെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളെ ലോകകപ്പ് ടീമിലെടുക്കാമായിരുന്നു. ശുഭ്മാന്‍ ഗില്ലിനെപ്പോലുള്ള താരങ്ങള്‍ എന്തായാലും ലോകകപ്പ് ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു.

ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

പ്രതിഭയും റണ്‍സ് നേടാനുള്ള അടങ്ങാത്ത ദാഹവും കണക്കിലെടുത്താല്‍ ഏത് ലോകകപ്പ് ടീമിലും ഇടം കിട്ടാവുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. ഇപ്പോഴായിരുന്നു ഗില്ലിനെപ്പോലെയുള്ളവര്‍ക്ക് അവസരം നല്‍കേണ്ടിയിരുന്നത്. കാരണം, കരിയറിലെ മികച്ച ഫോമിലുള്ളപ്പോഴാണല്ലോ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റില്‍ അവസരം കിട്ടേണ്ടതെന്നും ഉത്തപ്പ ചോദിച്ചു.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ്. സിറാജ്

റിസര്‍വ് താരങ്ങള്‍: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേശ് ഖാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios