ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര, റിഷഭ് പന്തിനെ പരിഗണിക്കില്ല, കാരണം സ‌ഞ്ജു സ്ഥാനം ഉറപ്പിച്ചെന്ന് മുൻ പരിശീലകൻ

ഇടം കൈയനാണെന്ന പരിഗണനയും ഇനി പന്തിന് ലഭിക്കില്ല. ഇടം കൈയനായ തിലക് വര്‍മ ടീമിലുള്ളതിനാല്‍ റിഷഭ് പന്തിന് ആ ആനുകൂല്യവും ലഭിക്കില്ല.

Rishabh Pant will not be considered for T20 series against England says Former batting coach Sanjay Bangar

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ റിഷഭ് പന്തിന് സ്ഥാനമുണ്ടാകില്ലെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ പരിശീലകന്‍ റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ പ്രകടനത്തോടെ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനം ഉറപ്പിച്ചെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ടി20 ടീമില്‍ ഒരു വിക്കറ്റ് കീപ്പറുടെ സ്ഥാനം മാത്രമാണുള്ളത്. അത് നിലവില്‍ സഞ്ജു ഉറപ്പാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ റിഷഭ് പന്തിന് ടി20 ടീമില്‍ അവസരം ലഭിക്കാനിടയില്ല. തനിക്ക് ലഭിച്ച അവസരം രണ്ടുകൈയും നീട്ടി സ്വീകരിച്ച സഞ്ജു മികച്ച പ്രകടനം നടത്തിയാണ് സ്ഥാനം ഉറപ്പിച്ചത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടായിരിക്കും.

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം; ശുഭ്മാന്‍ ഗില്ലിന്‍റെ വൈസ് ക്യാപ്റ്റൻസി തെറിക്കും, പകരം മറ്റൊരു താരം

ടീമിലെ മത്സരം നോക്കിയാല്‍ റിഷഭ് പന്തിന് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റിംഗിന് ഇടം ലഭിക്കില്ല.അതുപോലെ ഇടം കൈയനാണെന്ന പരിഗണനയും ഇനി പന്തിന് ലഭിക്കില്ല. ഇടം കൈയനായ തിലക് വര്‍മ ടീമിലുള്ളതിനാല്‍ റിഷഭ് പന്തിന് ആ ആനുകൂല്യവും ലഭിക്കില്ല. തിലകിന് പുറമെ റിങ്കു സിംഗും ശിവം ദുബെയുമെല്ലാം ഇടം കൈയന്‍മാരായി ടീമിലുണ്ട്. അതിനാല്‍ ടി20 ടീമില്‍ ഇടം ലഭിക്കുക എന്നത് റിഷഭ് പന്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും ബംഗാര്‍ പറഞ്ഞു.

അവസാനം കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ സഞ്ജു മൂന്ന് സെഞ്ചുറികള്‍ നേടിയപ്പോള്‍ അവസാനം കളിച്ച രണ്ട് ടി20 മത്സരങ്ങളിലും തിലക് വര്‍മ രണ്ട് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ടീമിലിടം കിട്ടിയെങ്കിലും സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. എല്ലാം മത്സരങ്ങളിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പറായി കളിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ റിഷഭ് പന്തിന് വിശ്രമം നല്‍കി സഞ്ജുവിന് അവസരം നല്‍കിയെങ്കിലും തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി സഞ്ജു നിരാശപ്പെടുത്തി.

ഇങ്ങനെയാണെങ്കില്‍ ഇനിയവന്‍ ഇന്ത്യക്കായി കളിക്കാതിരുന്നതാണ് നല്ലത്, ബുമ്രയെക്കുറിച്ച് മുന്‍ താരം

പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ച സഞ്ജു ഓപ്പണറായി ഇറങ്ങി ആദ്യ രണ്ട് കളികളിലും തിളങ്ങിയില്ലെങ്കിലും മൂന്നാം മത്സരത്തില്‍ സെഞ്ചുറി അടിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലിടം നേടി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും നാലാം മത്സരത്തിലും സെഞ്ചുറി നേടി ഒരു വര്‍ഷം മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി റെക്കോര്‍ഡിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios