സ്ലിപ്പില്‍ കോലി കൈവിട്ടു, നിലത്തുവീഴും മുമ്പെ പറന്നു പിടിച്ച് റിഷഭ് പന്ത്-വീഡിയോ

സ്പിന്നര്‍മാരെ ഇരുവരും ഫലപ്രദമായി നേരിട്ടത്തോടെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പേസര്‍മാരെ മടക്കി വിളിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍റെ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. അനായാസ ക്യാച്ചായിരുന്നെങ്കിലും കോലിക്ക് അത് കൈയിലൊതുക്കാനായില്ല.

Rishabh Pant completes Relay Catch After Virat Kohlis puts down a sitter

ചിറ്റഗോറം: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 513 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ നാലാം ദിനം തന്നെ ജയിച്ചു കയറാമെന്നതായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ നാലാം ദിനം 42-0 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് ഓപ്പണര്‍മാരായ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും സാക്കിര്‍ ഹസനും ഇന്ത്യന്‍ ബൗളര്‍മാരെ നല്ലരീതിയില്‍ പരീക്ഷിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇവര്‍ പ്രതിരോധിച്ചു നിന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിസഹായരായി.

സ്പിന്നര്‍മാരെ ഇരുവരും ഫലപ്രദമായി നേരിട്ടത്തോടെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പേസര്‍മാരെ മടക്കി വിളിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍റോ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. അനായാസ ക്യാച്ചായിരുന്നെങ്കിലും കോലിക്ക് അത് കൈയിലൊതുക്കാനായില്ല. കോലിയുടെ കൈയില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ വീണത് റിഷഭ് പന്തിന്‍റെ മുന്നിലായിരുന്നു. പന്ത് നിലത്തുവീഴും മുമ്പ് പറന്നു പിടിച്ച റിഷഭ് പന്ത് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

റബാഡയുടെ പെര്‍ഫെക്‌ട് ബൗണ്‍സര്‍, വായുവില്‍ വണ്ടര്‍ ക്യാച്ചുമായി സോണ്ടോ- വീഡിയോ

ആദ്യ വിക്കറ്റ് വീഴ്ത്താന്‍ വിയര്‍ത്ത ഇന്ത്യക്ക് പിന്നാലെ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്താനായി. വണ്‍ ഡൗണായെത്തിയ യാസിര്‍ അലിയെ(5) നിലയുറപ്പിക്കും മുമ്പെ അക്സര്‍ മടക്കുകയും ലിറ്റണ്‍ ദാസും(19), മുഷ്ഫീഖുര്‍ റഹീമും(23) കാര്യമായ സംഭാവനകളില്ലാതെ മടങ്ങുകയും ചെയ്തതോടെ ബംഗ്ലാദേ് പ്രതിരോധത്തിലായി.എന്നാല്‍ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ച ഹസനും(100) ഷാക്കിബും(40) മെഹ്ദി ഹസനും(9) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചു നിന്നതോടെ പോരാട്ടം അഞ്ചാം ദിനത്തിലേക്ക് നീണ്ടു. 42- 0 എന്ന സ്കോറിലാണ് ബംഗ്ലാദേശ് നാലാം ദിനം ക്രീസിലിറങ്ങിയത്. ഇന്ത്യക്കായി മൂന്ന് വിക്കറ്റുമായി അക്സര്‍ പട്ടേലാണ് ബൗളിംഗില്‍ തിളങ്ങിയത്.

Latest Videos
Follow Us:
Download App:
  • android
  • ios