25 കോടിയുടെ മുതലാണ്, ഇങ്ങനെ ഒരു മയമില്ലാതെ അടിക്കരുത്; സ്റ്റാര്‍ക്കിനെ അടിച്ചുപറത്തി റിങ്കുവും മനീഷ് പാണ്ഡെയും

കൊല്‍ക്കത്തയുടെ പരിശീലന മത്സരങ്ങളില്‍ തിളങ്ങി റിങ്കു സിംഗും ഫിള്‍ സോള്‍ട്ടും ആന്ദ്രെ റസലും

Rinku Singh Smashes Mitchell Starc for 20 runs in last over in KKR practice match before IPL 2024

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ടീമുകളെല്ലാം പരിശീലന മത്സരങ്ങളിലാണ്. ടീമിനെ രണ്ടായി തിരിച്ചാണ് പല ടീമുകളും സന്നാഹ മത്സരങ്ങള്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് പരിശീലന മത്സരങ്ങള്‍ കളിച്ചിരുന്നു. ടീമിനെ ഗോള്‍ഡ് എന്നും പര്‍പ്പിളെന്നും തിരിച്ചായിരുന്നു പരിശീലന മത്സരം. പകരക്കാരനായി അവസാന നിമിഷം കൊല്‍ക്കത്ത ടീമിലെത്തിയ ഫില്‍ സോള്‍ട്ട് രണ്ട് പരിശീലന മത്സരങ്ങളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ റിങ്കു സിംഗാണ് ബാറ്റിംഗില്‍ മിന്നിയ മറ്റൊരു താരം. മനീഷ് പാണ്ഡെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം തവണ ബാറ്റിംഗിനിറങ്ങിയപ്പോള്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങി.

രണ്ടാമത്തെ പരിശീലന മത്സരത്തില്‍ റിങ്കു സിംഗിന് രണ്ട് ടീമിലും ബാറ്റിംഗിന് അവസരം കിട്ടി. രണ്ടാം മത്സരത്തില്‍ ടീം പര്‍പ്പിളിനായി പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ അവസാന ഓവറില്‍ 20 റണ്‍സ് വിട്ടു കൊടുത്തു. റിങ്കു സിംഗ് സ്റ്റാര്‍ക്കിനെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സിന് പറത്തുകയും ചെയ്തു.

വന്നല്ലോ നമ്മുടെ പുഷ്പരാജ്, ഡൽഹി ടീമിനൊപ്പം ചേർന്ന ഡേവിഡ് വാർണർക്ക് 'പുഷ്പ' സ്റ്റൈലിൽ സ്വീകരണമൊരുക്കി ടീം

നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക്ക് ഒരു വിക്കറ്റാണ് മത്സരത്തില്‍ വീഴ്ത്തിയത്. ആദ്യ പരിശീലന മത്സരത്തില്‍ സ്റ്റാര്‍ക്ക് ബൗളിംഗില്‍ തിളങ്ങിയെങ്കിലും ഒന്നിലധികം വിക്കറ്റുകള്‍ വീഴ്ത്താനായിരുന്നില്ല. മികച്ച ഡെത്ത് ബൗളറില്ലാത്തതിനാലാണ് ഐപിഎല്‍ ലേലത്തില്‍ റെക്കോര്‍ഡ് തുകയായ 24.75 കോടി മുടക്കി സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. എന്നാല്‍ സ്വന്തം ടീമിലെ റിങ്കു സിംഗ് പോലും സ്റ്റാര്‍ക്കിനെ ഇങ്ങനെ തല്ലിപ്പരത്തിയാല്‍ എതിരാളികള്‍ എന്തായാരിക്കും ചെയ്യുകയെന്ന ആശങ്ക കൊല്‍ക്കത്തക്കുണ്ട്. ആദ്യ മത്സരത്തില്‍ റിങ്കു സിംഗ് 16 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍  ആന്ദ്ര റസല്‍ 14 പന്തില്‍ 35 റണ്‍സെടുത്തു.

24 പന്തില്‍ 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയയും 27 പന്തില്‍ 48 റണ്‍സടിച്ച അങ്കിഷ് രഘുവംശിയും പരിശീലന മത്സരങ്ങളില്‍ തിളങ്ങി. മറ്റന്നാള്‍ തുടങ്ങുന്ന ഐപിഎല്ലില്‍ ശനിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios