ആദ്യം ഇന്ത്യ, പിന്നെ ബംഗ്ലാദശ്; വെടിക്കെട്ട് സെഞ്ചുറിക്കൊപ്പം അപൂര്‍വ റെക്കോര്‍ഡും അടിച്ചെടുത്ത് റൂസ്സോ

ബംഗ്ലാദേശിനെതിരെ രണ്ടാം വിക്കറ്റില്‍ 158 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ റൂസ്സോ ക്വിന്‍റണ്‍ ഡീ കോക്ക് സഖ്യം ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും പേരിലാക്കി. 2007ലെ ആദ്യ ലോകകപ്പില്‍ ഹെര്‍ഷെല്‍ ഗിബ്സും ജസ്റ്റിന്‍ കെംപും ചേര്‍ന്ന് പിരിയാതെ 120 റണ്‍സ് അടിച്ചതായിരുന്നു ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

Rilee Rossouw grab unique record, hit consecutive Centuries in  T20I innings

സിഡ്നി: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തച്ചുതകര്‍ത്ത വെടിക്കെട്ട് ബാറ്റിംഗുമായി സെഞ്ചുറിയിലെത്തിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസ്സോയ്ക്ക് അപൂര്‍വ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ റൂസ്സോയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയ റൂസ്സോ ബംഗ്ലാദേശിനെതിരെയും സെ‌ഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 2022ല്‍ ഫ്രാന്‍സിന്‍റെ ഗുസ്താവ് മക്കോണ്‍ മാത്രമാണ് റൂസ്സോക്ക് മുമ്പ് ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടിയിട്ടുള്ള ഏക ബാറ്റര്‍.

ബംഗ്ലാദേശിനെതിരെ രണ്ടാം വിക്കറ്റില്‍ 158 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ റൂസ്സോ ക്വിന്‍റണ്‍ ഡീ കോക്ക് സഖ്യം ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും പേരിലാക്കി. 2007ലെ ആദ്യ ലോകകപ്പില്‍ ഹെര്‍ഷെല്‍ ഗിബ്സും ജസ്റ്റിന്‍ കെംപും ചേര്‍ന്ന് പിരിയാതെ 120 റണ്‍സ് അടിച്ചതായിരുന്നു ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

99 ശതമാനം ജയിച്ച കളി തോല്‍ക്കാന്‍ കാരണം ബാബറിന്‍റെ ആ രണ്ട് മണ്ടത്തരങ്ങളെന്ന് മുന്‍ പാക് പേസര്‍

ബംഗ്ലാദേശിനെതിരെ ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായതോടെ ക്രീസിലെത്തിയ റൂസ്സോ 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറിലാണ് റിലീ റൂസോ-ക്വിന്‍റണ്‍ ഡി കോക്ക് സഖ്യം വേര്‍ പിരിഞ്ഞത്. 38 പന്തില്‍ 63 റണ്‍സടിച്ച ഡീ കോക്കിനെ ആഫിഫ് ഹുസൈനാണ് പുറത്താക്കിയത്. 52 പന്തില്‍ സെഞ്ചുറി തികച്ച റൂസ്സോ കണ്ണീരോടെയാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്. സെഞ്ചുറിക്ക് ശേഷം ഒരു സിക്സ് കൂടി പറത്തിയ റൂസ്സോ പത്തൊമ്പതാം ഓവറില്‍ 56 പന്തില്‍ 109 റണ്‍സെടുത്താണ് പുറത്തായത്. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു റൂസ്സോയുടെ ഇന്നിംഗ്സ്.

Latest Videos
Follow Us:
Download App:
  • android
  • ios