ഗംഭീറിന്റെ ചിന്തകള്‍ക്ക് കാമ്പില്ല! ഇന്ത്യന്‍ പരിശീലകനെ പരിഹസിച്ച് റിക്കി പോണ്ടിംഗ്

കോലിയെ കുറിച്ച് പറഞ്ഞത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ഗംഭീര്‍ തുറന്നടിക്കുകയും ചെയ്തു.

ricky ponting on indian coach gautam gambhir and more

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് അടുത്തിടെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ കുറിച്ച് സംസാരിച്ചിരുന്നു. കുറച്ച് വിമര്‍ശനത്തോടെയാണ് പോണ്ടിംഗ് സംസാരിച്ചിരുന്നു. കോ്ലിയുടെ ഫോം ആശങ്കാജനകമാണെന്നും അഞ്ച് വര്‍ഷത്തിനിടെ വെറും രണ്ട് ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം നേടിയ ഒരാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ആകുമായിരുന്നില്ല എന്നും പോണ്ടിംഗ് പറഞ്ഞു. ഇതോടൊപ്പം കോലി ഒരു ക്ലാസ് കളിക്കാരനാണെന്ന് പോണ്ടിംഗ് സമ്മതിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ പോണ്ടിംഗ്, കോലിയെ കുറിച്ച് പറഞ്ഞത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. ഗംഭീര്‍ തുറന്നടിക്കുകയും ചെയ്തു. പോണ്ടിംഗിനോട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഗംഭീര്‍ നിര്‍ദേശിക്കുകയായിരുന്നു. പോണ്ടിംഗിനെ വിമര്‍ശിക്കാനും ഗംഭീര്‍ മറന്നില്ല. എന്നാല്‍ ഇതിനെല്ലാം മറുപടി പറുകയാണിപ്പോള്‍ പോണ്ടിംഗ്. കോലിയെ പരിഹസിച്ചില്ലെന്നും അടുത്തിടെ സ്റ്റാര്‍ ബാറ്ററുടെ ഫോമിനെക്കുറിച്ച് സത്യസന്ധമായ അഭിപ്രായം പറയുകയായിരുന്നുവെന്നും പോണ്ടിംഗ് അവകാശപ്പെട്ടു. കോ്ലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളോട് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും പോണ്ടിംഗ് പറഞ്ഞു.

ലീഡെടുക്കാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും! മൂന്നാം ടി20യെ കുറിച്ച് അറിയേണ്ടതെല്ലാം

പോണ്ടിംഗ് പറയുന്നതിങ്ങിനെ...''കോലിയുടെ ഫോമിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഞാന്‍ പറഞ്ഞു. സ്വന്തം ഫോമിന്റെ കാര്യത്തില്‍ കോലിക്ക് പോലും ആശങ്കയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഞാനൊരിക്കലും കോലിയെ കുറ്റപ്പെടുത്തിയതായിരുന്നില്ല. കോലി ഓസ്ട്രേലിയയില്‍ നന്നായി കളിച്ചുവെന്നും ഫോമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ പറഞ്ഞിരുന്നു. കോലി ക്ലാസ് ക്രിക്കറ്ററാണ്.'' പോണ്ടിംഗ് പറഞ്ഞു. 

ഗംഭീറിനെ കുറിച്ചും പോണ്ടിംഗ് സംസാരിച്ചു. ''ഗംഭീറിന്റെ മറുപടിയില്‍ എനിക്ക് അതിശയമൊന്നും തോന്നിയില്ല. കാരണം, അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് കാമ്പുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല.'' പോണ്ടിംഗ് വ്യക്തമാക്കി. ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ കോച്ചിന് ഹസ്തദാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നിരുന്നാലും അത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios