ജഡേജയുമെത്തി! പരിശീലനം ധോണിയുടേയും ഫ്‌ളെമിംഗിന്റേയും മേല്‍നോട്ടത്തില്‍; സിഎസ്‌കെ രണ്ടും കല്‍പ്പിച്ച്
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സും മോയിന്‍ അലിയും ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ സീസണില്‍ നായകന്റെ റോളിലെത്തിയ രവീന്ദ്ര ജഡേജയും ക്യാംപിലെത്തി.
ചെന്നൈ: ഐപിഎല്ലിനുള്ള ഒരുക്കം സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി തുടങ്ങിയവര്‍ ടീമിനൊപ്പം ചേര്‍ന്നു. പത്തുടീമുകളുള്ള ഐപിഎല്ലില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും സിഎസ്‌കെയെ തൃപ്തരാക്കില്ല. കെട്ടും മട്ടും മാറിയെത്തുന്ന ധോണിപ്പടയുടെ ഒരുക്കം ചെപ്പോക്കില്‍ പുരോഗമിക്കുകയാണ്.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സും മോയിന്‍ അലിയും ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ സീസണില്‍ നായകന്റെ റോളിലെത്തിയ രവീന്ദ്ര ജഡേജയും ക്യാംപിലെത്തി. മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെയും നായകന്‍ ധോണിയുടെയും മേല്‍നോട്ടത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. മൈക് ഹസിയാണ് ബാറ്റിംഗ് കോച്ച്. കഴിഞ്ഞ സീസണ്‍ വരെ ടീമിന്റെ പ്രധാന താരമായിരുന്ന ഡ്വെയിന്‍ ബ്രാവോ ഇത്തവണ ബൗളിംഗ് കോച്ചിന്റെ റോളിലാണ് ടീമിനൊപ്പമുള്ളത്.
അബാട്ടി റായ്ഡു, അജിന്‍ക്യ രഹാനെ, റുതുരാജ് ഗെയ്ക്‌വാദ്, മിച്ചല്‍ സാന്റ്‌നര്‍, ശിവം ദുബേ, ഡ്വയ്ന്‍ പ്രിട്ടോറിയസ്, ദീപക് ചഹര്‍ തുടങ്ങിയവരും സിഎസ്‌കെ നിരയിലുണ്ട്. ഈമാസം മുപ്പത്തിയൊന്നിനാണ് ഐപിഎല്‍ പതിനാറാം സീസണ് തുടക്കമാവുക. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷന, അജിന്‍ക്യ രഹാനെ, ബെന്‍ സ്റ്റോക്സ്, ഷെയ്ക് റഷീദ്, നിശാന്ത് സിന്ധു, സിസാന്‍ഡ മഗാലി, അജയ് മണ്ഡല്‍, ഭഗത് വര്‍മ്മ.
അധികം വൈകാതെ മെസിയെ ബാഴ്‌സ ജേഴ്‌സിയില്‍ കാണാം! മുന്‍ ബാഴ്‌സോലണ താരമായ ഉറ്റ സുഹൃത്തിന്റെ ഉറപ്പ്