IPL 2022 : സഞ്ജുവിനും സംഘത്തിനും നിര്‍ണായകം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്

12 മത്സരങ്ങളില്‍ 14 പോയിന്റുള്ള രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള ലഖ്‌നൗ രണ്ടാമതും. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകളേറും.

rajasthan royals won the toss against lucknow supergiants

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ (Rajasthan Royals) മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ജയിംസ് നീഷം, ഒബെഡ് മക്‌കോയ് എന്നിവര്‍ ടീമിലെത്തി. കുല്‍ദീപ് സെന്‍, റാസി വാന്‍ ഡര്‍ സെന്‍ എന്നിവര്‍ പുറത്തായി. ലഖ്‌നൗ ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം രവി ബിഷ്‌ണോയ് ടീമിലെത്തി.

12 മത്സരങ്ങളില്‍ 14 പോയിന്റുള്ള രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള ലഖ്‌നൗ രണ്ടാമതും. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകളേറും. ഇനി ലഖ്‌നൗവാണ് ജയിക്കുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാവാം. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍. 

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജെയ്്സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ജയിംസ് നീഷം, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്‌കോയ്.

Latest Videos
Follow Us:
Download App:
  • android
  • ios