ഒടുവിൽ മഴ ജയിച്ചു, രാജസ്ഥാൻ-കൊൽക്കത്ത മത്സരം ടോസിന് ശേഷം ഉപേക്ഷിച്ചു; എലിമിനേറ്ററിൽ രാജസ്ഥാൻ-ആർസിബി പോരാട്ടം

22ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ആണ് രാജസ്ഥാന്‍റെ എതിരാളികള്‍.

Rajasthan Royals vs Kolkata Knight Riders Match abandoned due to rains RR and KKR shares points

ഗുവാഹത്തി: ഐപിഎല്ലില്‍ രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ ലീഗ് ഘട്ടത്തിലെ അവസാന മത്സരമായ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. നിശ്ചിത സമയത്ത് കനത്ത മഴമൂലം ടോസ് സാധ്യമായിരുന്നില്ല. പിന്നീട് രാത്രി പത്ത് മണിയോടെ മഴ മാറി. മത്സരം ഏഴോവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടെങ്കിലും ടോസിനു പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കിട്ടു. ഇതോടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന്(+0.414) പിന്നിലായിപ്പോയ രാജസ്ഥാന്‍(+0.273) മൂന്നാം സ്ഥാനത്തായി.

കൊൽക്കത്ത പരിശീലകനോടുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടു, സ്റ്റാ‍‍ർ സ്പോർട്സിനെതിരെ തുറന്നടിച്ച് രോഹിത് ശർമ

22ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ആണ് രാജസ്ഥാന്‍റെ എതിരാളികള്‍. 21ന് അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍-ആര്‍സിബി എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും(28 പന്തില്‍ 66), നിതീഷ് റെഡ്ഡി, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിന്‍റെയും കരുത്തില്‍ ഹൈദരാബാദ് 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios