അവസാന കളി ജയിച്ചാൽ സഞ്ജുവിന്‍റെ രാജസ്ഥാൻ രണ്ടാമത്, ഹൈദരാബാദിന് തിരിച്ചടി; ആർസിബിക്കും ചെന്നൈക്കും നോക്കൗട്ട്

അതേദിവസം നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സ് 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.

Rajasthan Royals can finish 2nd place in Point Table after SRH vs GT Match abandoned

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ രാജസ്ഥാന് വീണ്ടും അവസരമൊരുങ്ങി. പഞ്ചാബ് കിംഗ്സിനോടും തോറ്റ് തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍റെ ടോപ് 2 ഫിനിഷ് ചെയ്യാമെന്ന പ്രതീക്ഷകള്‍ക്ക് കഴിഞ്ഞ ദിവസം തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴ മൂലം ഉപേക്ഷിച്ച് ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചതോടെ മികച്ച നെറ്റ് റണ്‍റേറ്റുണ്ടായിട്ടും 16 പോയന്‍റുള്ള രാജസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല.

ഗുജറാത്തിനെതിരായ മത്സരത്തില്‍ പോയന്‍റ് പങ്കുവെക്കേണ്ടിവന്നതോടെ ഹൈദരാബാദിന് 15 പോയന്‍റാണുള്ളത്. 19ന് നടക്കുന്ന അവസാന നീഗ് മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് കിംഗ്സാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. ഈ മത്സരം ജയിച്ചാലും ഹൈദരാബാദിന് പരമാവധി 17 പോയന്‍റ് നേടാനാവു.

രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമി: മുന്‍ ഇന്ത്യൻ താരം പിന്‍മാറി; ഓസ്ട്രേലിയന്‍ ഇതിഹാസത്തെ നോട്ടമിട്ട് ബിസിസിഐ

എന്നാല്‍ അതേദിവസം നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സ് 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടുന്നുണ്ട്. ഈ മത്സരം ജയിച്ചാല്‍ രാജസ്ഥാന്‍ 18 പോയന്‍റുമായി കൊല്‍ക്കത്തക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാവും.

18ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുക. ആര്‍സിബി ചെന്നൈ മത്സരത്തില്‍ ചെന്നൈ ജയിച്ചാല്‍ 16 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തും. ആര്‍സിബിയാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക. ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios