IPL 2022 : വിരാട് കോലി വീണ്ടും നിരാശപ്പെടുത്തി, ആര്‍സിബി തകര്‍ന്നു; നിയന്ത്രണമേറ്റെടുത്ത് പഞ്ചാബ് കിംഗ്സ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 66), ലിയാം ലിവിംഗ്സ്റ്റണ്‍ (42 പന്തില്‍ 70) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാനിന്ദു ഹസരങ്ക നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തി വിരാട് കോലി. 14 പന്തുകള്‍ നേരിട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തിന് 20 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു സിക്‌സും രണ്ട് ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു കോലി. എന്നാല്‍ ലെഗ് സൈഡില്‍ വന്ന കഗിസോ റബാദയുടെ പന്തില്‍ കോലി മടങ്ങി. ഗ്ലൗസില്‍ ഉരസിയ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്.
മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ തകര്‍ച്ച നേരിടുകയാണ് ആര്‍സിബി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 209 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 71 എന്ന നിലയിലാണ്. കോലിക്ക് പുറമെ ഫാഫ് ഡു പ്ലെസിസ് (10), മഹിപാല്‍ ലോംറോര്‍ (6) എന്നിവരാണ് പുറത്തായത്. റിഷി ധവാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രജത് പടിദാര്‍ (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (19) എന്നിവരാണ് ക്രീസില്‍.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് ജോണി ബെയര്‍സ്‌റ്റോ (29 പന്തില്‍ 66), ലിയാം ലിവിംഗ്സ്റ്റണ്‍ (42 പന്തില്‍ 70) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാനിന്ദു ഹസരങ്ക നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലിന് നാല് വിക്കറ്റുണ്ട്. മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങിയത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. സന്ദീപ് ശര്‍മയ്ക്ക് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി.
പവര്‍ പ്ലേയില്‍ തന്നെ പഞ്ചാബ് 83 റണ്‍സ് അടിച്ചെടുത്തിരുന്നു. 29 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിംഗ്‌സ്. 42 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലിവിംഗ്സ്റ്റണിന്റെ ഇന്നിംഗ്‌സ്. ശിഖര്‍ ധവാന്‍ (21), ഭാനുക രജപക്‌സ (1), മായങ്ക അഗര്‍വാള്‍ (19), ജിതേഷ് ശര്‍മ (9), ഹര്‍പ്രീത് ബ്രാര്‍ (7), റിഷി ധവാന്‍ (7), രാഹുല്‍ ചാഹര്‍ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കഗിസോ റബാദ (2) പുറത്താവാതെ നിന്നു.
രണ്ട് കളിയും ജയിച്ചാല്‍ ആര്‍സിബിക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ആര്‍സിബിക്ക് 12 കളിയില്‍ 14 പോയിന്റാണുള്ളത്. പഞ്ചാബിന് 11 കളിയില്‍ 10 പോയിന്റുണ്ട്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടും ആര്‍സിബിയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് പഞ്ചാബിന്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ലിയാം ലിവിംഗ്സ്റ്റണ്‍, റിഷി ധവാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ.