സഞ്ജുവിനെ പ്രകീര്‍ത്തിച്ച് പൃഥ്വിരാജ്! പ്രശംസാവാക്കുകളുമായി ജോസ് ബട്‌ലറും; സെഞ്ചുറി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്. ഇതുവരെ അഞ്ച് ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 119 ശരാശരിയില്‍ നേടിയത് 238 റണ്‍സ്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.
പാള്‍: കന്നി ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 108 റണ്‍സാണ് സഞ്ജു നേടിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. പതിവിന് വിപരീതമായി മൂന്നാമനായിട്ടാണ് സഞ്ജു ഇന്ന് ക്രീസിലെത്തിയത്. കിട്ടി അവസരം സഞ്ജു ഉപയോഗിക്കുകയും ചെയ്തു.
ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇക്കൂട്ടത്തില്‍ ചലച്ചിത്ര താരം പൃഥ്വിരാജ്, സംവിധായകന്‍ ബേസില്‍ തമ്പി, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായ ജോസ് ബട്‌ലറമുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്. ഇതുവരെ അഞ്ച് ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 119 ശരാശരിയില്‍ നേടിയത് 238 റണ്‍സ്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 99.16 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം.
നാലാം വിക്കറ്റില്‍ 116 റണ്‍സാണ് സഞ്ജുവും തിലക് വര്‍മയും കൂട്ടിചേര്‍ത്തത്. ഇരുവരുടേയും കൂട്ടുകെട്ട് ഒരു നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു. നാലാം വിക്കറ്റിലോ അതിന് താഴെയോ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ഇക്കാര്യത്തില്‍ വിരാട് കോലി - സുരേഷ് റെയ്‌ന (127) ഇവരുടെ കൂട്ടുകെട്ടാണ് ഒന്നാമത്. മുഹമ്മദ് കൈഫ് - ദിനേശ് മോംഗിയ (110), മുഹമ്മദ് അസറുദ്ദീന്‍ - രാഹുല്‍ ദ്രാവിഡ് (105), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - എം എസ് ധോണി (101), യൂസഫ് പത്താന്‍ - സഹീര്‍ ഖാന്‍ (100) എന്നിവരും പട്ടികയിലുണ്ട്.