മുംബൈയെ ശ്രേയസ് നയിക്കും! പൃഥ്വിയും രഹാനെയും ടീമിലില്ല; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം അറിയാം

വ്യക്തിപരമായ കാരണങ്ങളാണ് രഹാനെ അവധി ചോദിച്ചതെന്നാണ് അറിയുന്നത്.

prithvi shaw axed from mumbai squad for vijay hazare trophy

മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. ഓപ്പണര്‍ പൃഥ്വി ഷായെ ടീമില്‍ നിന്ന് തഴഞ്ഞു. സയ്യിദ് മുഷ്താഖ് അലിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ അജിന്‍ക്യ രഹാനെയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാണ് രഹാനെ അവധി ചോദിച്ചതെന്നാണ് അറിയുന്നത്. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുംബൈയുടെ വണ്ടര്‍കിഡ് സൂര്യാന്‍ഷ് ഷെഡ്‌ജെ എന്നിവരെല്ലാം ടീമിലുണ്ട്. ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ഏഷ്യാ കപ്പ് കളിച്ച ആയുഷ് മാത്രെ ഓപ്പണറായി എത്തിയേക്കും. 

മുംബൈ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, ആംഗ്രിഷ് രഘുവന്‍ഷി, ജയ് ബിസ്റ്റ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്‌ജെ, സിദ്ധേഷ് ലാഡ്, ഹാര്‍ദിക് തമോറെ, പ്രസാദ് പവാര്‍, അഥര്‍വ അങ്കോളേക്കര്‍, തനുഷ് കൊടിയാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, റോയ്‌സ്റ്റണ്‍ ഡയസ്, ജുനെദ് ഖാന്‍, ഹര്‍ഷ് താന്ന, വിനായക് ഭോര്‍.

സഞ്ജു ഇല്ല! കേരള ക്രിക്കറ്റ് ടീമിനെ സല്‍മാന്‍ നയിക്കും; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചു

സയ്യിദ് മുഷ്താഖ് അലി ടി20 നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. മധ്യ പ്രദേശിനിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസിന് കീഴിലാണ് മുഷ്താഖ് അലിയിലും മുംബൈ കളിച്ചത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി കിരീടവും മുംബൈക്കായിരുന്നു. അന്നും ക്യാപ്റ്റനായിരുന്നത് ശ്രയസായിരുന്നു.

മുഷ്താഖ് അലി ടി20യില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായിരുന്നു അജിന്‍ക്യ രഹാനെ. എട്ട് ഇന്നിംഗ്സില്‍ നിന്ന് (9 മത്സരം) 469 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 164.56 സ്ട്രൈക്ക് റേറ്റും 58.62 ശരാശരിയും രഹാനെയ്ക്കുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 19 സിക്സും 46 ഫോറും രഹാനെ നേടി. ടൂര്‍ണമെന്റിലെ താരവും രഹാനെ തന്നെ. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിക്ക് രഹാനെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios