മഴ വില്ലനായി, ഇന്ത്യ-ഓസ്ട്രേലിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ ദ്വിദിന പരിശീലന മത്സരം ഇനി ഏകദിന പോരാട്ടം

പരിശീലന മത്സരത്തിന് മുമ്പ് ഇന്ത്യൻ താരങ്ങളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Prime Ministers XI vs India, 2-day Warm-up Match 50-Over Per Side Game On Day 2

കാന്‍ബറ: ഓസ്ട്രേലിയക്കെിരായ പിങ്ക് ബോള്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യയും ഓസ്ട്രേലിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള മത്സരത്തിന്‍റെ ആദ്യ ദിനം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് മുമ്പുള്ള ഇന്ത്യയുടെ ഒരേയൊരു പരിശീലന മത്സരമായിരുന്നു ഇത്. ദ്വിദിന പരിശീലന മത്സരത്തിന്‍റെ ആദ്യ ദിനം മഴ മൂലം പൂര്‍ണമായും ഉപേക്ഷിച്ചതോടെ രണ്ടാ ദിനം ഇരു ടീമുകളും 50 ഓവര്‍ വിതമുള്ള ഏകദിന മത്സരം കളിക്കാന്‍ ധാരണയായി. ബിസിസിഐ എക്സ് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ ഇന്ത്യൻ സമയം 9.10ന് മത്സരം ആരംഭിക്കും.

പരിശീലന മത്സരത്തിന് മുമ്പ് ഇന്ത്യൻ താരങ്ങളുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്? താരങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ടിലും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പങ്കെടുത്തു. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അഡ്‌ലെയ്ഡില്‍ ഡിസം ആറിനാണ് ഇന്ത്യ-ഓസ്ട്രേലിയ ഡെനൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് കരുതുന്ന സ്കോട് ബോളണ്ടും ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനിലുണ്ട്. അതേസമയം, പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റിന് മുമ്പ് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം ആരംഭിച്ചത് ഇന്ത്യക്ക് ശുഭവാര്‍ത്തയാണ്.

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവൻ സ്‌ക്വാഡ്: ജാക്ക് എഡ്വേർഡ്‌സ്(ക്യാപ്റ്റൻ), മാറ്റ് റെൻഷോ, ജാക്ക് ക്ലേട്ടൺ, ഒലിവർ ഡേവീസ്, ജെയ്‌ഡൻ ഗുഡ്‌വിൻ, സാം ഹാർപ്പർ, ചാർളി ആൻഡേഴ്‌സൺ, സാം കോൺസ്റ്റാസ്, സ്‌കോട്ട് ബോലാൻഡ്, ലോയ്ഡ് പോപ്പ്, ഹന്നോ ജേക്കബ്സ്, മഹ്‌ലി ബെയർഡ്‌മാൻ, എയ്ഡൻ ഒ കോണർ , ജെം റയാൻ.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കെ എൽ രാഹുൽ, ധ്രുവ് ജൂറൽ, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് , ആകാശ് ദീപ്, ഹർഷിത് റാണ, സർഫറാസ് ഖാൻ, അഭിമന്യു ഈശ്വരൻ, ദേവദത്ത് പടിക്കൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios