ടി20 വിശ്വ കിരീടത്തില്‍ തൊടാതെ മോദി, കാരണം അവ്യക്തം; പ്രധാനമന്ത്രിക്ക് 'നമോ 1' ജേഴ്‌സി സമ്മാനിച്ച് ടീം ഇന്ത്യ
ടീമിനോടും ട്രോഫിയോടുമുള്ള ബഹുമാന സൂചകമായി അദ്ദേഹം ചെയ്തതായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.
ദില്ലി: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് രാവിലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ദില്ലിയില്‍ ഇറങ്ങിയ ടീമിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് ടീം മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കി. ഇനി മുംബൈയില്‍ വിക്ടറി പരേഡ് നടക്കും. രാവിലെ ആറുമണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും ഒഫീഷ്യല്‍സും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
മോദിക്ക് 'നമോ 1' എന്നെഴുതിയ ജേഴ്‌സ് സമ്മാനിച്ചാണ് ഇന്ത്യന്‍ ടീം പിരിഞ്ഞത്. താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം മറന്നില്ല. മാത്രമല്ല, ടീമിനൊപ്പവും അദ്ദേഹം ഫോട്ടോയെടുത്തു. ഇതിനിടെ വ്യത്യസ്തമായ മറ്റൊരു സംഭവം കൂടിയുണ്ടായി. ലോകകപ്പ് ട്രോഫിയില്‍ സ്പര്‍ശിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ എന്നിവരെ കിരീടം ഏല്‍പ്പിക്കുകയും മോദദി അവരുടെ കൈകളില്‍ പിടിക്കുകയുമാണ് ചെയ്തത്.
അദ്ദേഹം എന്തുകൊണ്ട് ട്രോഫിയില്‍ സ്പര്‍ശിച്ചില്ലെന്നുള്ളതിന് വ്യക്തമായ കാരണമില്ല. ടീമിനോടും ട്രോഫിയോടുമുള്ള ബഹുമാന സൂചകമായി അദ്ദേഹം ചെയ്തതായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. അത് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് പിടിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ നിന്ന് മനസിലാവുന്നത്. ടീമുകളും വ്യക്തികളും നേടുന്ന ട്രോഫികളും മെഡലുകളും അത് നേടിയവര്‍ മാത്രമേ സ്പര്‍ശിക്കാവൂ എന്ന അലിഖിത നിയമവും കണക്കിലെടുത്തിരിക്കാം. പകരം സ്‌ക്വാഡിനെ പ്രോത്സാഹിപ്പിക്കാനും മോദി മറന്നില്ല.
ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ എയര്‍ ഇന്ത്യ സ്ഥിരം സര്‍വീസുകളിലൊന്ന് റദ്ദാക്കി; പരാതി, വിവാദം
ടീമംഗങ്ങളെ കാണാന്‍ അര്‍ദ്ധരാത്രിമുതല്‍ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. 9 മണിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലെത്തി വിശ്രമം, ഹോട്ടലിലും കേക്ക് മുറിച്ച് ആഘോഷം. കാത്ത് കാത്തിരുന്ന കപ്പില് താരങ്ങള്‍ മുത്തമിടുന്ന ദൃശ്യങ്ങള്‍ ബിസിസിഐയും പങ്കുവച്ചു. പത്തരയോടെ ഹോട്ടലില് നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയത്.