ഐപിഎല്‍ സാം കറനെ മികച്ച താരമാക്കി; പ്രശംസയുമായി പരിശീലകന്‍
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സാം കറനെ കോച്ച് പുകഴ്ത്തിയത്
ലണ്ടന്‍: ഐപിഎല്ലിലെ മത്സര പരിചയമാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടർ സാം കറനെ മികച്ച താരമാക്കി മാറ്റിയതെന്ന് പരിശീലകൻ ഗ്രഹാം തോർപ്പ്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സാം കറനെ കോച്ച് പുകഴ്ത്തിയത്. 10 ഓവറിൽ 48 റണ്‍സ് വഴങ്ങി സാം കറൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
അതിസമ്മർദത്തില്‍ കളിക്കാന്‍ ഐപിഎല്‍ സഹായകമായി. സാം കറന്‍റെ ഹിറ്റിംഗ് മികവ് ഐപിഎല്ലില്‍ എപ്പോഴുമുണ്ട്. ഐപിഎല്ലില്‍ നിർണായക സന്ദർഭങ്ങളില്‍ സാം പന്തെറിയുന്നു. ഐപിഎല്ലിലൂടെ മികച്ച മത്സരപരിചയമുണ്ടായി. എന്നാല്‍ ബെന്‍ സ്റ്റോക്സിനെ പോലെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന മികവ് കാട്ടുകയാണ് സാമിന് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന് എന്നും ഗ്രഹാം തോർപ്പ് പറഞ്ഞു.
ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ താരമാണ് 23കാരനായ സാം കറൻ. 2020ലെ താരലേലത്തില്‍ 5.5 കോടിക്കാണ് താരത്തെ ചെന്നൈ ടീം സ്വന്തമാക്കിയത്. ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 52 റണ്‍സും ഒന്‍പത് വിക്കറ്റും നേടി. ഐപിഎല്ലില്‍ 2019 മുതല്‍ കളിക്കുന്ന താരം 30 മത്സരങ്ങളില്‍ രണ്ട് അർധ സെഞ്ചുറികള്‍ സഹിതം 333 റണ്‍സും 32 വിക്കറ്റും നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് കുപ്പായത്തില്‍ 2018ല്‍ അരങ്ങേറ്റം കുറിച്ച സാം കറന്‍ 21 ടെസ്റ്റ് മത്സരങ്ങളില്‍ 741 റണ്‍സും 44 വിക്കറ്റും സ്വന്തമാക്കി. 10 ഏകദിനങ്ങളില്‍ 12 വിക്കറ്റും 141 റണ്‍സും 16 അന്താരാഷ്‍ട്ര ടി20കളില്‍ 16 വിക്കറ്റും 91 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തണമായിരുന്നു: മുന്‍ സെലക്റ്റര്‍
സഞ്ജുവില്ല, രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ടി20 ലോകകപ്പ് ടീമില്‍ അവസരം: ആകാശ് ചോപ്ര
രണ്ടാം നിരയല്ല, ഇന്ത്യയുടേത് കരുത്തുറ്റ ടീം; രണതുംഗക്ക് മറുപടിയുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona