ന്യൂസിലന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം; ഏകദിന- ടി20 പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കും

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനില്‍ കളിക്കുക. റാവല്‍പിണ്ടിയില്‍ 17, 19, 21 തിയ്യതികളിലാണ് ടി20 മത്സരങ്ങള്‍.
 

PCB will allow spectators for series against New Zealand

ഇസ്ലാമാബാദ്: ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന ടി20- ഏകദിന പരമ്പരയ്ക്ക് കാണികളെ അനുവദിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. സ്‌റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെയാണ് അനുവദുക്കുക.

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനില്‍ കളിക്കുക. റാവല്‍പിണ്ടിയില്‍ 17, 19, 21 തിയ്യതികളിലാണ് ടി20 മത്സരങ്ങള്‍. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ലാഹോറിലാണ് ഏകദിന മത്സരങ്ങള്‍.

ഏകദിന പരമ്പരയ്ക്ക് 4500 കാണികളെയാണ് അനുവദിക്കുക. ടി20 മത്സരങ്ങള്‍ക്ക് 5,500 പേരേയും പ്രവേശിപ്പിക്കും. വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

ബംഗ്ലാദേശ് പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനിലേക്ക് യാത്ര തിരിക്കുക. അഞ്ച് ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരെ കളിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios