കമ്മിന്‍സിന്റെ ഇരട്ട പ്രഹരം, മെല്‍ബണില്‍ ഇന്ത്യക്ക് മോശം തുടക്കം! ഓപ്പണറായിട്ടും രോഹിത്തിന് തിളങ്ങാനായില്ല

ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് മെല്‍ബണില്‍ കണ്ടത്.

pat cummins took two wickets and australia in controll agaisnt india

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ടിന് 51 എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാള്‍ (23) ക്രീസിലുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), കെ എല്‍ രാഹുല്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനായിരുന്നു രണ്ട് വിക്കറ്റുകളും. നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതാണ് മെല്‍ബണില്‍ കണ്ടത്. രണ്ടാം ഓവറിന്റെ  അവസാന പന്തിലാണ് രോഹിത് മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബോളണ്ടിന് ക്യാച്ച്. പന്തിന്റെ ഗതി മനസിലാക്കാന്‍ സാധിക്കാതെ രോഹിത് ബാറ്റ് വച്ചുകൊടുക്കുകയായിരുന്നു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം. പിന്നീട് രാഹുല്‍ - ജയ്‌സ്വാള്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ടാം സെഷനിലെ അവസാന പന്തില്‍ രാഹുല്‍ (24) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ്. മെല്‍ബണില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് സ്മിത്തിന്റെ സെഞ്ചുറിക്ക് പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു. 

ഒരു വിക്കറ്റ് ബാക്കി, ജയിക്കാന്‍ 45 റണ്‍സ്! പിന്നാലെ മായങ്ക് അഗര്‍വാള്‍ പോരാടി, കര്‍ണാടകയ്ക്ക് ഐതിഹാസിക ജയം

പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. ആറിന് 311 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിക്കുന്നത്. ഇന്ന് സ്മിത്തിന് പുറമെ പാറ്റ് കമ്മിന്‍സ് (49), മിച്ചല്‍ സ്റ്റാര്‍ക്ക് (15), നതാന്‍ ലിയോണ്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. സ്മിത്ത് - കമ്മിന്‍സ് സഖ്യത്തെ പുറത്താക്കി ഓസീസിനെ പെട്ടന്ന് എറിഞ്ഞിടാമെന്ന ഇന്ത്യയുടെ മോഹം നടന്നില്ല. ഇരുവരും 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ജഡേജുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കിയാണ് കമ്മിന്‍സ് മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ജഡേജ ബൗള്‍ഡാക്കി. വൈകാതെ സ്മിത്ത് നിര്‍ഭാഗ്യകരമായി ബൗള്‍ഡായി. ആകാശ് ദീപിനെ ക്രീസ് വിട്ട് ഓഫ് സൈഡിലൂടെ കളിക്കാനായിരുന്നു സ്മിത്തിന്റെ പദ്ധതി. എന്നാല്‍ താരത്തിന് കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ബാറ്റിനരികില്‍ തട്ടിയ പന്ത് പിന്നീട് താരത്തിന്റെ ദേഹത്ത് കൊണ്ട് സ്റ്റംപിലേക്ക്. സ്റ്റംപിലേക്ക് ഉരുണ്ട പോകുന്ന പന്ത് തട്ടിയകറ്റാവുന്നതിനേക്കാള്‍ ദൂരത്തിലായിരുന്നു സ്മിത്ത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. ലിയോണിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു.

മികച്ച തുടക്കമാണ് അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് - ഖവാജ സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തു. 19കാരന്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടമുണ്ടാക്കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് രണ്ട് സിക്‌സും ആറ് ഫോറും കണ്ടെത്തിയിരുന്നു. രണ്ട് സിക്‌സുകളും ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ആയിരുന്നു എന്നുള്ളത് മറ്റൊരു സവിശേഷത്. എന്നാല്‍ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. കോണ്‍സ്റ്റാസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മര്‍നസ് ലബുഷാനെ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് മറ്റൊരു വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. 

കോണ്‍സ്റ്റാസുമായി കോര്‍ത്ത സംഭവത്തില്‍ കോലിക്ക് എട്ടിന്‍റെ പണി കിട്ടി! ഐസിസിയുടെ വക പിഴ ശിക്ഷ

ഇരുവരും 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ബുമ്ര അവതരിച്ചതോടെ ഖവാജയ്ക്ക് മടങ്ങേണ്ടിവന്നു. കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയത് സ്മിത്ത്. ലബുഷെയ്‌നുമായുള്ള കൂട്ടുകെട്ട് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. 83 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ വേഗത്തില്‍ മൂന്ന് വിക്കറ്റികള്‍ ഓസീസിന് നഷ്ടമായി. ലബുഷെയ്‌നെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ട്രാവിസ് ഹെഡ് ക്രീസിലേക്ക്. 

എന്നാല്‍ ഏഴ് പന്ത് മാത്രമായിരുന്നു ഹെഡിന് ആയുസ്. ബുമ്രയുടെ പന്തില്‍ ബൗള്‍ഡ്. സംപൂജ്യനായി ഹെഡ് മടങ്ങി. മിച്ചല്‍ മാരല്‍ഷിനും (4) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബുമ്രയെ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഒമ്പത് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ (31) ഇന്നിംഗ്‌സ് ഓസീസിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ വളരെ കുറച്ച് ഓവറുകള്‍ മാത്രമുള്ളപ്പോള്‍ താരം പുറത്തായത് തിരിച്ചടിയായി. ആകാശ് ദീപിനായിരുന്നു വിക്കറ്റ്. സ്മിത്തിനൊപ്പം 53 റണ്‍സ് ചേര്‍ത്താണ് ക്യാരി മടങ്ങുന്നത്. പിന്നാലെ ക്രീസിലെത്തിയ കമ്മിന്‍സ്, സ്മിത്തിനൊപ്പം ചേര്‍ന്ന് വിക്കറ്റ് പോവാതെ കാത്തു.

Latest Videos
Follow Us:
Download App:
  • android
  • ios