റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ല; വിശദീകരിച്ച് പാറ്റ് കമിന്‍സ്

റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടളിക്കി ഹെഡ് കാണിച്ച ആംഗ്യം അല്‍പം കടന്നുപോയെന്നും അശ്ലലീമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Pat Cummins explains about Travis Head's 'Obscene' Finger Celebration After Social Media buzz in MCG Test

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഓസ്ട്രേിലയന്‍ താരം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്. 33 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ യശസ്വി ജയ്സ്വാളും റിഷഭ് പന്തും ചേര്‍ന്ന് 88 റണ്‍സ് കൂട്ടുകെട്ടിലൂടെ സമനില പ്രതീക്ഷ സമ്മാനിച്ചപ്പോഴാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പാര്‍ട് ടൈം സ്പിന്നറായ ട്രാവിസ് ഹെഡിനെ പന്തെറിയാന്‍ വിളിച്ചത്. അതുവരെ ക്ഷമയോടെ പ്രതിരോധിച്ചുനിന്ന റിഷഭ് പന്ത് ട്രാവിസ് ഹെഡിനെതിരെ പക്ഷെ കൂറ്റനടിക്ക് ശ്രമിച്ച് മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയും തുടങ്ങി.

റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടളിക്കി ഹെഡ് കാണിച്ച ആംഗ്യം അല്‍പം കടന്നുപോയെന്നും അശ്ലലീമാണെന്നും പിന്നാലെ ആരോപണം ഉയര്‍ന്നു. എന്നാല്‍ ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ലെന്നും 2022ല്‍ ശ്രീലങ്കക്കെതിരെ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാട്ടിയിരുന്നുവെന്നും ചാനല്‍-7 കമന്‍റേറ്ററായ ബ്രേ ഷാ പറഞ്ഞു. ഐസ് കട്ടയില്‍ അക്കങ്ങള്‍ എഴുതുന്നതുപോലെയാണ് താന്‍ വിക്കറ്റെടുത്തതെന്നാണ് അന്ന് ഹെഡ് കാണിച്ചതെന്ന് ബ്രേ ഷാ പറഞ്ഞു.

ഓസീസ് നായകന്‍ പാറ്റ് കമിന്‍സും സമാനമായ വിശദീകരണമാണ് നല്‍കിയത്. ഹെഡ് എന്താണ് കാണിച്ചതെന്ന് ഞാന്‍ വിശദീകരിക്കാം.അവന്‍റെ വിരലുകള്‍ ചുട്ടുപൊള്ളുകയാണ്. അതുകൊണ്ട് കൈവിരലുകള്‍ ഒരു ഐസ് കപ്പില്‍ ഇട്ടുവെക്കണമെന്നാണ് അവന്‍ ഉദ്ദേശിച്ചത്. അതല്ലതെ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല. അത് ഞങ്ങള്‍ക്കിടയിലെ സാധാരണ തമാശയാണ്. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്‍റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചതെന്നാണ് പാറ്റ് കമിന്‍സിന്‍റെ വിശദീകരണം. എന്തായാലും ഹെഡിന്‍റെ ആംഗ്യം ആഭാസത്തരമാണെന്നും അശ്ലീലമാണെന്നുമെന്ന നിലപാടില്‍ നിന്ന് ഇന്ത്യൻ ആരാധകര്‍ ഇപ്പോഴും പുറകോട്ടുപോയിട്ടില്ല.

അത് വെറും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍, ജയ്സ്വാളിന്‍റെ വിവാദ ഔട്ടില്‍ രൂക്ഷ വിമർശനവുമായി സുനില്‍ ഗവാസ്കര്‍

റിഷഭ് പന്ത് വീണതിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണ്‍ ടെസ്റ്റില്‍ 184 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു. തോല്‍വിയോടെ പരമ്പരയില്‍ 1-2ന് ഇന്ത്യ പിന്നിലാവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios