അടിച്ചൊതുക്കി ഹൈദര്‍ അലിയും നവാസും; ന്യൂസിലന്‍ഡ് വീണു, ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാന്

പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്.അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ അസമിനെ (15) നഷ്ടമായി. മുഹമ്മ് റിസ്‌വാനാവട്ടെ (29 പന്തില്‍ 34) ഏകദിന ശൈലിയിലാണ് ബാറ്റ് വീശീയത് മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദിനും (21 പന്തില്‍ 19) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Pakistan won tri nation series after win against New Zealand

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാന്. ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ചാംപ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. 38 പന്തില്‍ 59 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു. 

പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്.അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ അസമിനെ (15) നഷ്ടമായി. മുഹമ്മ് റിസ്‌വാനാവട്ടെ (29 പന്തില്‍ 34) ഏകദിന ശൈലിയിലാണ് ബാറ്റ് വീശീയത് മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദിനും (21 പന്തില്‍ 19) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇരുവരുടേയും വിക്കറ്റ് നഷ്ടമാവുമ്പോള്‍ പാകിസ്ഥാന്‍ 11.3 ഓവറില്‍ മൂന്നിന് 74 എന്ന നിലയിലായിരുന്നു. 

സയ്യിദ് മുഷ്താഖ് അലി: ഹരിയാനക്കെതിരെ കേരളത്തിന് ടോസ്; സഞ്ജു സാംസണ്‍ തിരിച്ചെത്തി

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നവാസ് (22 ന്തില്‍ പുറത്താവാതെ 38), ഹൈദര്‍ അലി (15 പന്തില്‍ 31) സഖ്യമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 56 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മൂന്ന് സിക്‌സും രണ്ട് ഫോറും നേടിയ ഹൈദറിനെ പുറത്താക്കി ടിം സൗത്തി കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയ ആഫിസ് അലിയെ മടക്കി ബ്ലെയര്‍ ടിക്‌നറും മടക്കി. ഇതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. എന്നാല്‍ 14 പന്തില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്ന ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാനെ മൂന്ന് പന്ത് ബാക്കി നില്‍ക്കെ വിജയത്തിലേക്ക് നയിച്ചു. നാല് ഓവറില്‍ 58 റണ്‍സ് വഴങ്ങിയ ഇഷ് സോധിയാണ് കിവീസ് ബൗളര്‍മാരില്‍ മോശം പ്രകടനം പുറത്തെടുത്തത്. മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, വില്യംസണാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിവീസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഗ്ലെന്‍ ഫിലിപ്‌സ് (29), മാര്‍ക് ചാപ്മാന്‍ (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഫിന്‍ അലന്‍ (12), ഡെവോണ്‍ കോണ്‍വെ (14), ജയിംസ് നീഷം (17), ഇഷ് സോധി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബ്രേസ്‌വെല്‍ (1), സൗത്തി (0) പുറത്താവാതെ നിന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷദാബ് ഖാന്‍, നവാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios