ഓസീസിനെ ചതച്ചരച്ചു! നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി റിസ്വാന്‍; പാകിസ്ഥാന് ഏകദിന പരമ്പര

മികച്ച തുടക്കമാണ് മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സെയിം അയൂബ് (42) - അബ്ദുള്ള ഷെഫീഖ് (37) സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു

pakistan won odi series against Australia after third match win

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര പാകിസ്ഥാന്. മൂന്നാം മത്സരത്തില്‍ ആതിഥേയരെ എട്ട് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ 2-1ന് പരമ്പര സ്വന്തമാക്കിയത്. പെര്‍ത്തില്‍ നടന്ന മത്സത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ 140ന് എറിഞ്ഞിട്ടിരുന്നു പാകിസ്ഥാന്‍. മൂന്ന് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റുണ്ട്. 30 റണ്‍സ് നേടിയ സീന്‍ അബോട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 26.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അതേസമയം, സീനിയര്‍ താരങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ കളിച്ചിരുന്നില്ല. കമ്മിന്‍സിന്റെ അഭാവത്തില്‍ ജോഷ് ഇന്‍ഗ്ലിസാണ് ഓസീസിനെ നയിച്ചത്. 

മികച്ച തുടക്കമാണ് മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സെയിം അയൂബ് (42) - അബ്ദുള്ള ഷെഫീഖ് (37) സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരേയും ഒരോവറില്‍ ലാന്‍സ് മോറിസ് പുറത്താക്കിയെങ്കിലും പാകിസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. 52 പന്തുകള്‍ നേരിട്ട അയൂബ് ഒരു സിക്‌സും നാല് ഫോറും നേടി. ഷെഫീഖിന്റെ അക്കൗണ്ടില്‍ ഒരോ സിക്‌സും ഫോറുമുണ്ടായിരുന്നു. ഇരുവരും മടങ്ങിയെങ്കിലും ബാബര്‍ അസം (28), മുഹമ്മദ് റിസ്വാന്‍ (30) സഖ്യം പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. റിസ്വാന്‍ പാകിസ്ഥാന്റെ ക്യാപ്റ്റനാകുന്ന ഔദ്യോഗിക ഏകദിന പരമ്പരയാണിത്. നായകനായിട്ടുള്ള അരങ്ങേറ്റത്തില്‍ പരമ്പര നേടാന്‍ റിസ്വാന് സാധിച്ചു.

രണ്ട് പുതുമുഖങ്ങള്‍, വാര്‍ണര്‍ക്ക് പകരക്കാരനായി! ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമായി

മറുവശത്ത് സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഓസീസിന്. ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക് (7) നാലാം ഓവറില്‍ തന്നെ മടങ്ങി. ആരോണ്‍ ഹാര്‍ഡി (12), ജോഷ് ഇന്‍ഗ്ലിസ് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ മാത്യൂ ഷോര്‍ട്ടും (22) മടങ്ങി. കൂപ്പര്‍ കൊണോലി (7) റിട്ടയേര്‍ട്ട് റിട്ടയേര്‍ഡ് ഔട്ടായതും ഓസീസിന് തിരിച്ചടിയായി. പതിവുപോലെ ഗ്ലെന്‍ മാക്‌സ്‌വെല്‍ സംപൂജ്യനായി മടങ്ങി. മാര്‍കസ് സ്റ്റോയിനിസിനും (8) തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് ആഡം സാംപ (13), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (പുറത്താവാതെ 12) എന്നിവരെ കൂട്ടുപിടിച്ച് സീന്‍ അബോട്ട് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 140ലെങ്കിലും എത്തിച്ചത്. ലാന്‍സ് മോറിസാണ് (0) പുറത്തായ മറ്റുതാരങ്ങള്‍.

ഓസ്‌ട്രേലിയ: മാത്യു ഷോര്‍ട്ട്, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ജോഷ് ഇന്‍ഗ്ലിസ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കൊണോലി, മാര്‍ക്കസ് സ്റ്റോയിനിസ്, ആരോണ്‍ ഹാര്‍ഡി, ഗ്ലെന്‍ മാക്‌സ്വെല്‍, സീന്‍ ആബട്ട്, ആദം സാമ്പ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ലാന്‍സ് മോറിസ്.

രഞ്ജി ട്രോഫി: കൂറ്റന്‍ ജയം നേടിയിട്ടും കേരളത്തിന് ഒന്നാം സ്ഥാനമില്ല! തിരിച്ചടിയായത് പഞ്ചാബിന്‍റെ തോല്‍വി

പാകിസ്ഥാന്‍: സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, ആഗ സല്‍മാന്‍, ഇര്‍ഫാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈന്‍.

Latest Videos
Follow Us:
Download App:
  • android
  • ios