1965ന് ശേഷം ഇതാദ്യം! ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന് വന്‍ തിരിച്ചടി, ഓസീസ് ഒന്നാമത് തുടരുന്നു

അയര്‍ലന്‍ഡ് (10), സിംബാബ്‌വെ (11), അഫ്ഗാനിസ്ഥാന്‍ (12) എന്നിവരാണ് ബംഗ്ലാദേശിന് പിറകില്‍.

pakistan slips to eight position in icc test ranking 

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് തോറ്റതിന് പിന്നാലെ ഐസിസി റാങ്കിംഗില്‍ പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് വീണു. 1965ന് ശേഷം അവരുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. രണ്ട് സ്ഥാനങ്ങളാണ് അവര്‍ക്ക് നഷ്ടമായത്. പാകിസ്ഥാന്റെ തോല്‍വി ഗുണം ചെയ്തത്. ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമാണ്. ലങ്ക ആറാം സ്ഥാത്തേക്ക് കയറി. വിന്‍ഡീസ് ഏഴാം സ്ഥാനത്താണ്. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയെങ്കിലും റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. 

അയര്‍ലന്‍ഡ് (10), സിംബാബ്‌വെ (11), അഫ്ഗാനിസ്ഥാന്‍ (12) എന്നിവരാണ് ബംഗ്ലാദേശിന് പിറകില്‍. അതേസമയം, ഓസ്‌ട്രേലിയ ഒന്നാമത് തുടരുന്നു. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ തിരിച്ചടിയേറ്റിരുന്നു. 2019 ഡിസംബറിന് ശേഷം അസം ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 64 റണ്‍സ് മാത്രമാണ് അസമിന് നേടാനായത്. ഇതുതന്നെയാണ് തിരിച്ചടിക്ക് കാരണവും. 

ദുലീപ് ട്രോഫിയില്‍ മുഷീറിന്റെ സെഞ്ചുറി ആഘോഷിച്ച് സഹോദരന്‍ സര്‍ഫറാസും! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം

2022 ഡിസംബറിന് ശേഷം ഒരു സെഞ്ചുറി പോലും താരത്തിന് നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല അര്‍ധ സെഞ്ചുറിയില്ലാതെ 16 ഇന്നിംഗ്സുകളും ബാബര്‍ പിന്നിട്ടു. നിലവില്‍ 12-ാം സ്ഥാനത്താക്ക് ബാബര്‍. 922 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ബാറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ രണ്ടാമതും. സഹതാരം ഡാരില്‍ മിച്ചല്‍ മൂന്നാമതുണ്ട്.

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്ത് തുടരുന്നു. യശസ്വി ജയ്‌സ്വാളും വിരാട് കോഹ്ലിയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഉസ്മാന്‍ ഖവാജ ഒമ്പതാം സ്ഥാനത്തും മുഹമ്മദ് റിസ്വാന്‍ പത്താം സ്ഥാനത്തുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios