ത്രിരാഷ്ട്ര ടി20 പരമ്പര: പോരാട്ടം നയിച്ച് ബാബര്‍; ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാക്കിസ്ഥാന് രണ്ടാം ജയം
സമീപകാലത്ത് മിന്നും ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(12 പന്തില്‍ 4) പവര്‍ പ്ലേയില്‍ തന്ന മടക്കി ടിം സൗത്തി പാക്കിസ്ഥാനെ ഞെട്ടിച്ചെങ്കിലും അപ്പോഴേക്കും പാക് സ്കോര്‍ 4.5 ഓവറില്‍ 36 റണ്‍സിലെത്തിയിരുന്നു. തൊട്ടു പിന്നാലെ ഷാന്‍ മസൂദിനെ(0) ടിക്നര്‍ വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ ഒന്ന് പതറി.
ക്രൈസ്റ്റ്ചര്‍ച്ച്: ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ബാറ്റിംഗ് മികവില്‍ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് ആറ് വിക്കറ്റിന്‍റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ന്യൂിസലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ പാക്കിസ്ഥാന്‍ 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 53 പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്ന ബാബറാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ ന്യൂിസലന്‍ഡ് 20 ഓവറില്‍ 147-8, പാക്കിസ്ഥാന്‍ 18.2 ഓവറില്‍ 149-4.
തകര്‍ത്തടിക്കാതെ റിസ്‌വാന്‍ മടങ്ങി
സമീപകാലത്ത് മിന്നും ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(12 പന്തില്‍ 4) പവര്‍ പ്ലേയില്‍ തന്ന മടക്കി ടിം സൗത്തി പാക്കിസ്ഥാനെ ഞെട്ടിച്ചെങ്കിലും അപ്പോഴേക്കും പാക് സ്കോര്‍ 4.5 ഓവറില്‍ 36 റണ്‍സിലെത്തിയിരുന്നു. തൊട്ടു പിന്നാലെ ഷാന്‍ മസൂദിനെ(0) ടിക്നര്‍ വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ ഒന്ന് പതറി. എന്നാല്‍ നിലയുറപ്പിച്ച ബാബര്‍ കിവീസ് ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ടത്തോടെ പാക്കിസ്ഥാന്‍റെ സമ്മര്‍ദ്ദമകന്നു.
22 പന്തില്‍ 34 റണ്‍സെടുത്ത ഷദാബ് ഖാന്‍ ബാബറിന് മികച്ച പിന്തുണ നല്‍കി. അവവസാന മൂന്നോവറില്‍ 24 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഷദാബ് പുറത്തായശേഷം ക്രീസിലത്തിയ മുഹമ്മദ് നവാസ്(19 പന്തില്‍ 16) മടങ്ങിയത് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ടിക്നര്‍ക്കെതിരെ തുടര്‍ ബൗണ്ടറികളുമായി ബാബറും ഓവറിലെ അവസാന രണ്ട് പന്തില്‍ സിക്സും ഫോറും അടിച്ച് ഹൈദര്‍ അലിയും 21 റണ്‍സ് അടിച്ചെടുത്തതോടെ പാക്കിസ്ഥാന്‍ വിജയവരക്ക് അടുത്തെത്തി. പത്തൊമ്പതാം ഓവറില്‍ ഇഷ് സോധിയെ ബൗണ്ടറി കടത്തി ബാബര്‍ പാക്കിസ്ഥാനെ വിജയവര കടത്തി.
33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബാബര്‍ 53 പന്തില്‍ 79 റണ്‍സുമായി സമീപകാലത്ത് സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കി.11 ബൗണ്ടറികള്‍ അടങ്ങുന്നതാണ് ബാബറിന്‍റെ ഇന്നിംഗ്സ്. കിവീസിനായി ബ്ലെയര്‍ ടിക്നര്‍ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടേസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ 36 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. മാര്‍ക് ചാപ്‌മാന്‍ 16 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 30 പന്തില്‍ 31 റണ്‍സെടുത്തു. ഗ്ലെന്‍ ഫിലിപ്സും(18) ഫിന്‍ അലനും(13)ആണ് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
സഞ്ജു ഇന്ത്യന്‍ ടീമിലെത്തുക ആ റോളില്‍, തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍
പാക്കിസ്ഥാനുവേണ്ടി നാലോവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍ നാലോവറില്‍ 20 റണ്‍സിനും മുഹമ്മദ് നവാസ് നാലോവറില്‍ 44 റണ്‍സിനും രണ്ട് വിക്കറ്റെടുത്തു. ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശ് ആണ് മൂന്നാമത്തെ ടീം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ 21 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.