ഐപിഎല്ലിലെ ആവേശ താരങ്ങളില്‍ സഞ്ജു പിന്നിലേക്ക്, കുതിച്ച് റസലും ക്ലാസനും; ഒന്നാം സ്ഥാനം നിലനിർത്തി ധോണി
ധോണി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ വിരാട് കോലി രണ്ടാമതും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമുണ്ട്.
ചെന്നൈ: ഐ പി എല്‍ ആവേശകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ രണ്ടാം വാരം ഏറ്റവും ആവേശം ഉയര്‍ത്തിയ താരങ്ങളില്‍ ഒന്നാമത് എത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ഐപിഎല്‍ കാലയളവിലെ 10 ആവേശ താരങ്ങളെ തെരഞ്ഞെടുത്തത്.
ധോണി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ വിരാട് കോലി രണ്ടാമതും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസലാണ് നാലാം സ്ഥാനത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ അഞ്ചാമതും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പട്ടികയില്‍ ആറാമതുമാണ്. ഗുജറാത്ത് ജയന്‍റ്സ് നായകന്‍ ശുഭ്മാന്‍ ഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങളിലുള്ളുപ്പോള്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ പട്ടികയില്‍ ഒമ്പതാമതാണ്.
പിഎസ്എല്ലില്‍ മിന്നി, പിന്നാലെ പാക് ടീമിനൊപ്പം പരിശീലനം; യുഎഇ താരം ഉസ്മാൻ ഖാന് അഞ്ച് വര്‍ഷ വിലക്ക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗാണ് പത്താമത്. ആദ്യവാരം സഞ്ജു ഏഴാം സ്ഥാനത്തായിരുന്നു. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് ഇന്നിംഗ്സുകളില്‍ നിരാശപ്പെടുത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്.പോയവാരവും ഐപിഎല്‍ ടീമുകളില്‍ ഏറ്റവും ആരാധക പിന്തുണ ലഭിച്ച ടീം ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. വിരാട് കോലിയുടെ ആര്‍സിബി രണ്ടാമതുള്ളപ്പോള്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സുമാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകള്‍.പോയവാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു അഞ്ചാം സ്ഥാനത്ത്.
Most exciting IPL players (Mar 29-Apr 4)#IPL2024 pic.twitter.com/3jMdeO9Co9
— Ormax Media (@OrmaxMedia) April 5, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക