ആയുഷ്മാന്‍ ഖുറാനയോ രണ്‍ബീർ കപൂറോ അല്ല; സൗരവ് ഗാംഗുലിയുടെ ബയോപിക്കില്‍ നായകനായി ബംഗാളി സൂപ്പർതാരം

പഞ്ചാബ് സ്വദേശിയായ ആയുഷ്മാന്‍ ഖുറാനക്ക് ബംഗാളി ഛായയില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ താരത്തെ മാറ്റിയതെന്നും സൂചനയുണ്ട്.

Not Ayushmann Khurrana,or Ranbir Kapoor, Bengali Super Star Prosenjit Chatterjee may play Sourav Ganguly in biopic Reports

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ മുന്‍ പ്രിസഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കില്‍ നായകനാവുക ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആയുഷ്മാന്‍ ഖുറാനയോ രണ്‍ബീര്‍ കപൂറോ അയിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആയുഷ്മാന്‍ ഖുറാനക്ക് പകരം ബംഗാളി സൂപ്പര്‍ താരം പ്രോസെൻജിത് ചാറ്റര്‍ജിയാകും ഗാംഗുലിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്ന് സൂം റിപ്പോര്‍ട്ട് ചെയ്തു. ആയുഷ്മാന്‍ ഖുറാനയെയും രണ്‍ബീര്‍ കപൂറിനെയുമാണ് സൗരവ് ഗാംഗുലിയായി അഭിനയിക്കാന്‍ നിര്‍മാതാക്കള്‍ ആദ്യം പരിഗണിച്ചിരുന്നത്.

എന്നാല്‍ പഞ്ചാബ് സ്വദേശിയായ ആയുഷ്മാന്‍ ഖുറാനക്ക് ബംഗാളി ഛായയില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ താരത്തെ മാറ്റിയതെന്നും സൂചനയുണ്ട്. ഇടം കൈയന്‍ ബാറ്റര്‍ കൂടിയാണെന്നതായിരുന്നു രണ്‍ബീര്‍ കപൂറിനെക്കാള്‍ ആയുഷ്മാന്‍ ഖുറാനയുടെ സാധ്യത വര്‍ധിപ്പിച്ചിരുന്നത്. ആദ്യം പരിഗണിച്ചത് ആയുഷ്മാനെ തന്നെയാണെന്നും എന്നും ആയുഷ്മാന് ബംഗാളി ഛായയില്ലെന്ന കാരണത്താല്‍ മാറ്റുകയായിരുന്നുവെന്നും നിര്‍മാതാവായ ലവ് രഞ്ജനെ ഉദ്ധരിച്ചുള്ള സൂം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ തമ്മിലടി; ബട്‌ലറോട് പിണങ്ങിയ പരിശീലകന്‍ ആന്‍ഡ്യ്രു ഫ്ലിന്‍റോഫ് ടീം വിട്ടു

Not Ayushmann Khurrana,or Ranbir Kapoor, Bengali Super Star Prosenjit Chatterjee may play Sourav Ganguly in biopic Reportsഗാംഗുലിയുടെ അടുത്ത സുഹൃത്തുകൂടിയായ പ്രോസെൻജിത് ചാറ്റര്‍ജിക്ക് ദാദയെ വെള്ളിത്തിരിയില്‍ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാനാവുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. 61കാരനായ പ്രോസെൻജിത് ചാറ്റര്‍ജിക്ക് പക്ഷെ ഗാംഗുലിയുടെ ചെറുപ്പകാലം എങ്ങനെ അവതരിപ്പിക്കാനാവുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് കടുത്ത ആശങ്കയുണ്ട്.

1996 മുതല്‍ 2008വരെ നീണ്ട കരിയറില്‍ ഗാംഗുലി ഇന്ത്യക്കായി113 ടെസ്റ്റുകളും  311 ഏകദിനങ്ങളിലും കളിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായി അറിയപ്പെട്ടുന്ന ഗാംഗുലി ഏകദിന ക്രിക്കറ്റില്‍ 10000ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായും ബിസിസിഐ പ്രസിഡന്‍റുമായ ഗാംഗുലി ക്രിക്കറ്റ് ഭരണരംഗത്തും മികവ് കാട്ടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios