ഗാംഗുലിക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍

ഗാംഗുലി ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍ താന്‍ ബിസിസിഐയുടെ പുതിയ ടീമിന്‍റെ ഭാഗമാവില്ലായിരുന്നുവെന്നും ധുമാല്‍ വ്യക്തമാക്കി. റോജര്‍ ബിന്നിക്ക് 67 വയസായതിനാല്‍ ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവസരം ലഭിച്ചില്ലെങ്കില്‍ ഇനി വീണ്ടുമൊരു അവസരം ലഭിക്കില്ല.

Nobody Spoke A Word Against Sourav Ganguly says Arun Dhumal

മുംബൈ: ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കെതിരെ ബിസിസിഐയില്‍ ആരും വിമര്‍ശനം ഉന്നിയിച്ചിട്ടില്ലെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍. തിങ്കളാഴ്ച നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചശേഷം സംസാരിക്കുകയായിരുന്നു നിലവിലെ ട്രഷററും നിയുക്ത ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമാല്‍.

ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ഗാംഗുലി ഭാഗമായിരുന്നുവെന്നും സ്വതന്ത്ര ഇന്ത്യയില്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ആരും ഇരുന്നിട്ടില്ലെന്നും ധുമാല്‍ പറഞ്ഞു. ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ ടീം വര്‍ക്കിലൂടെ ദാദ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനും ഗാംഗുലിയുടെ നേതൃത്വത്തിന് കഴിഞ്ഞെന്നും ധുമാല്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പരാജയമാണെന്ന എന്‍.ശ്രീനിവാസന്‍റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഗാംഗുലി

Nobody Spoke A Word Against Sourav Ganguly says Arun Dhumal

ഗാംഗുലി ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍ താന്‍ ബിസിസിഐയുടെ പുതിയ ടീമിന്‍റെ ഭാഗമാവില്ലായിരുന്നുവെന്നും ധുമാല്‍ വ്യക്തമാക്കി. റോജര്‍ ബിന്നിക്ക് 67 വയസായതിനാല്‍ ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവസരം ലഭിച്ചില്ലെങ്കില്‍ ഇനി വീണ്ടുമൊരു അവസരം ലഭിക്കില്ല. പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയായത്  ഗാംഗുലിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു. രണ്ട് ഐപിഎല്‍ ടീമുകളും ഐപിഎല്‍ സംപ്രേഷണാവകാശവും റെക്കോര്‍ഡ് തുകക്ക് വിറ്റതാണ് ഗാംഗുലിയുടെ കാലത്തെ ഏറ്റവും വലിയ നേട്ടമെന്നും ധുമാല്‍ പറഞ്ഞു.

ബിസിസിഐയില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ തന്‍റെ കാലത്തെ നേട്ടങ്ങള്‍ ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ എണ്ണിയെണ്ണി പറയുകയും ചെയ്തു.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയാവുമെന്ന് ഉറപ്പായത്. സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാകും. റോജർ ബിന്നി മാത്രമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

'ക്രിക്കറ്റ് കളിച്ചു, ഭരിച്ചു, ഇനി മറ്റെന്തെങ്കിലും ചെയ്യണം', വിവാദങ്ങൾക്ക് മറുപടിയുമായി ഗാംഗുലി

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ സഹോദരൻ കൂടിയാണ് ഐപിഎല്‍ ചെയര്‍മാനാകാന്‍ പോകുന്ന അരുൺ ധുമാല്‍. ജയ് ഷാ സെക്രട്ടറിയായി തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായ ആശിഷ് ഷെലാറാകും ബിസിസിഐയുടെ പുതിയ ട്രഷറര്‍. ദേവ്‌ജിത് സൈക്കിയ പുതിയ ജോയന്‍റ് സെക്രട്ടറിയാകും. 18ന് ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലായിരിക്കും പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തെരഞ്ഞെടുക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios