ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല, മരണവീടുപോലെ മൂകമായ ഡ്രസ്സിങ് റൂമിൽ ബെസ്റ്റ് ഫീല്‍ഡ‌റെ പ്രഖ്യാപിച്ച് ഫീൽഡിങ് കോച്ച്

എന്നാല്‍ ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം നാടകീയതകളോ സര്‍പ്രൈസുകളോ ഇല്ലാതെയായിരുന്നു ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ ടി ദിലീപ് പ്രഖ്യാപിച്ചത്. ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ മരണവീടുപോലെ മൂകമായ ഡ്രസ്സിങ് റൂമില്‍ വെച്ച് ടി ദിലീപ് നാടകീയതകളൊന്നുമില്ലാതെ വിരാട് കോലിയുടെ പേര് പ്രഖ്യാപിച്ചു.

No Surprise announcement this time by T Dilip, Virat Kohli Win The Best Fielder Medal for One Last Time

അഹമ്മദാബാദ്: ലോകകപ്പില്‍ ഉടനീളം ഇന്ത്യയുടെ ഓരോ വിജയങ്ങള്‍ക്കുമൊപ്പം ആരാധകര്‍ ആഘോഷമാക്കിയൊരു ചടങ്ങുണ്ടായിരുന്നു. ഓരോ മത്സരത്തിലെയും ഇന്ത്യയുടെ ബെസ്റ്റ് ഫീല്‍ഡറെ തെരഞ്ഞെടുക്കുന്ന ചടങ്ങ്. ഫീല്‍ഡിങ് കോച്ച് ടി ദിലീപായിരുന്നു ഈ പരിപാടിയുടെ മുഖ്യ സംഘാടകന്‍.

ഓരോ തവണയും സര്‍പ്രൈസുകളോടെയാണ് ദിലീപ് ബെസ്റ്റ് ഫീല്‍ഡറെ തെരഞ്ഞെടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഡ്രസ്സിങ് റൂമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സന്ദേശമായും സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലും സ്പൈഡര്‍ ക്യാമിലും ഗ്രൗണ്ട് സ്റ്റാഫ് പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമെല്ലാം ആയിരുന്നു ഇന്ത്യ ബെസ്റ്റ് ഫീല്‍ഡറെ തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഓരോ മത്സരം കഴിയുമ്പോഴും ആരാകും ബെസ്റ്റ് ഫീല്‍ഡര്‍ എന്നറിയുന്നതുപോലെ തന്നെ ആകാംക്ഷ ഉണര്‍ത്തുന്നതായിരുന്നു എങ്ങനെയായിരിക്കും പ്രഖ്യാപനം എന്ന്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും സഞ്ജുവിന് ഇടമുണ്ടാകില്ലെന്ന് സൂചന; ടീം പ്രഖ്യാപനം വൈകിപ്പിച്ച് സെലക്ടർമാർ

എന്നാല്‍ ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം നാടകീയതകളോ സര്‍പ്രൈസുകളോ ഇല്ലാതെയായിരുന്നു ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ ടി ദിലീപ് പ്രഖ്യാപിച്ചത്. ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ മരണവീടുപോലെ മൂകമായ ഡ്രസ്സിങ് റൂമില്‍ വെച്ച് ടി ദിലീപ് നാടകീയതകളൊന്നുമില്ലാതെ വിരാട് കോലിയുടെ പേര് പ്രഖ്യാപിച്ചു.

മുന്‍ മത്സരത്തിലെ മികച്ച ഫീല്‍ഡറായിരുന്ന രവീന്ദ്ര ജഡേജ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ കോലിയുടെ കഴുത്തില്‍ അണിയിച്ചു. മത്സരത്തില്‍ മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഡേവിഡ് വാര്‍ണറെ കൈയിലൊതുക്കിയതും മികച്ച സേവുകള്‍ക്കുമായിരുന്നു കോലിയെ ബെസ്റ്റ് ഫീല്‍ഡറായി തെരഞ്ഞടുത്തത്. ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓസ്ട്രേലിയയുടെ ആറാം ലോകകിരീട നേട്ടമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios