സഞ്ജു ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ റോയല്‍സ് താരങ്ങളില്ലാതെ ടീം ഇന്ത്യ! ഒഴിവാക്കിയത് ഇക്കാരണത്താല്‍
പേസ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടത്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറങ്ങിയത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച താരങ്ങളില്ലാതെ. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നത്. എന്നാല്‍ മൂവരേയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ടീമില്‍ കളിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂവരേയും പുറത്തുനിര്‍ത്തിയത്. പിച്ചിലെ സാഹചര്യങ്ങളും പരിഗണിച്ചിട്ടുണ്ടാവാം.
പേസ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടത്. ജഡേജയ്ക്കും അക്‌സറിനും ഇടങ്കയ്യന്മാരെന്ന് പരിഗണനയും ലഭിച്ചു. മത്സരത്തില്‍ രോഹിത് ശര്‍മ - വിരാട് കോലി സഖ്യം ഓപ്പണ്‍ ചെയ്യും. അങ്ങനെ വരികയാണെങ്കില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പുറത്തിരിക്കുമെന്ന് കരുതിയ അക്‌സര്‍ പട്ടേല്‍ ടീമിലെത്തുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. കുല്‍ദീപ് യാദവാണ് ഒഴിവാക്കപ്പെട്ട മറ്റൊരു താരം.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കന്‍ സൗരവ് ഗാംഗുലിയും? ആഗ്രഹം വ്യക്തമാക്കി മുന്‍ കാപ്റ്റന്‍
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.