മഴ കളിച്ചു; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജു സാംസണുണ്ട്.
വെല്ലിംഗ്ടണ്‍: മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കും.
മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുന്നത്. ടി20 ലോകകപ്പിലെ സെമി തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ യുവതാരങ്ങള്‍ക്കാണ് ആധിപത്യം. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഏകദിന പരമ്പര; ഇംഗ്ലണ്ടിനെ അടിച്ചോടിച്ച് വാര്‍ണറും ഹെഡ്ഡും സ്മിത്തും; ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജു സാംസണുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Shubman Gill, Ishan Kishan, Deepak Hooda, Suryakumar Yadav, Shreyas Iyer, Rishabh Pant (VC and WK), Sanju Samson (WK), Washington Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.