ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടം; ടി20 ലോകകപ്പ് സെമിഫൈനലില്‍ പാകിസ്ഥാന്‍ പിടി മുറുക്കി
മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
സിഡ്‌നി: ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 53 എന്ന നിലയിലാണ്. ഡാരില്‍ മിച്ചല്‍ (5), കെയ്ന്‍ വില്യംസണ്‍ (23) എന്നിവരാണ് ക്രീസില്‍. ഫിന്‍ അലന്‍ (4), ഡെവോണ്‍ കോണ്‍വെ (21), ഗ്ലെന്‍ ഫിലിപ്‌സ് (6) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദി, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ വില്യംസണും കോണ്‍വെയും മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. ഹാരിസ് റൗഫിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് കോണ്‍വെ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഷദാബ് ഖാന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകായിരുന്നു താരം. മികച്ച ഫോമിലുള്ള ഫിലിപ്‌സ് നവാസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ, മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.
ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്.
പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.