Asianet News MalayalamAsianet News Malayalam

വനിതാ ടി20 ലോകകപ്പ്: ഇന്ത്യക്ക് ദയനീയ തോല്‍വി! ന്യൂസിലന്‍ഡിന് 58 റണ്‍സിന്റെ കൂറ്റന്‍ ജയം

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്.

new zealand beat india by 58 runs in women t20 world cup
Author
First Published Oct 4, 2024, 11:14 PM IST | Last Updated Oct 4, 2024, 11:14 PM IST

ദുബായ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ റോസ്‌മേരി മെയ്‌റാണ് ഇന്ത്യയെ തകര്‍ത്തത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 42 റണ്‍സുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (2), സ്മൃതി മന്ദാന (12), ഹര്‍മന്‍പ്രീത് കൗര്‍ (15) എന്നിവര്‍ മടങ്ങി. റിച്ച ഘോഷ് (12), ദീപ്തി ശര്‍മ (13) എന്നിവര്‍ക്കും തിളങ്ങാനായില്ല. പിന്നീടെത്തിയ അരുന്ധതി റെഡ്ഡി (1), പൂജ വസ്ത്രകര്‍ (8), ശ്രേയങ്ക പാട്ടീല്‍ (7), രേണുക താക്കൂര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. ആശ ശോഭന (6) പുറത്താവാതെ നിന്നു. നേരത്തെ, ഡിവൈന് പുറമെ സൂസി ബെയ്റ്റ്‌സ് (27), ജോര്‍ജിയ പ്ലിമ്മര്‍ (34) മികച്ച പ്രകടനം പുറത്തെടുത്തു. 

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

മികച്ച തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ സൂസി - പ്ലിമ്മര്‍ സഖ്യം 67 റണ്‍സ് ചേര്‍ത്തു. സൂസിയെ പുറത്താക്കി അരുന്ധതി റെഡ്ഡി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതേ സ്‌കോറില്‍ പ്ലിമ്മറും മടങ്ങി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി കിവീസ്. അമേലിയ കേര്‍ (22 പന്തില്‍ 13), ബ്രൂക്ക് ഹലിഡയ് (16) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 

എങ്കിലും ഒരറ്റത്ത് ഡിവൈന്‍ പിടിച്ചുനിന്നോടെ മാന്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. 36 പന്ത് നേരിട്ട ഡിവൈന്‍ 7 ഫോറുകള്‍ നേടി. മാഡി ഗ്രീന്‍ (3) ഡിവൈനൊപ്പം പുറത്താവാതെ നിന്നു. രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറ്റൊരു മലയാളി താരം സജന സജീവന് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios