ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പര; ന്യൂസിലന്‍ഡിനെ വില്യംസണ്‍ നയിക്കും, സൂപ്പര്‍ താരങ്ങള്‍ പുറത്ത്

ഏകദിനത്തില്‍ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോള്‍സ് ടീമിലെത്തും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ട്രന്റ് ബോള്‍ട്ടും ടീമില്‍ കളിക്കുന്നില്ല. 

New Zealand announced squad for series against India

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരെ ടി20-ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും. ഈമാസം 18ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പ് കളിച്ച താരങ്ങളെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍ എന്നിവര്‍ ടി20 മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. മാറ്റ് ഹെന്റി, ടോം ലാഥം എന്നിവര്‍ ഏകദിന പരമ്പരയില്‍ മാത്രം കളിക്കും. ഏകദിനത്തില്‍ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോള്‍സ് ടീമിലെത്തും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ട്രന്റ് ബോള്‍ട്ടും ടീമില്‍ കളിക്കുന്നില്ല. 

ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ആഡം മില്‍നെ, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്‌നര്‍.

ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്പരയായതിനാല്‍ പ്രധാന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.

ഐപിഎല്‍ ലേലത്തിന് മുമ്പ് ഇന്ത്യന്‍ പേസറെ സ്വന്തമാക്കി കൊല്‍ക്കത്ത 

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios