പാകിസ്ഥാനോട് ജയിക്കുന്നതിനോട് ലോകകപ്പ് ജയിക്കുന്നത് തുല്യം! കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

സൂപ്പര്‍ എട്ട് കാണാതെ പുറത്ത് പോവേണ്ടി വരും. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

navjot singh sidhu on india vs pakistan match and more

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിര്‍ണായ പോരില്‍ നാളെ പാകിസ്ഥാനെ നേരിടുകയാണ് ഇന്ത്യ. നസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. യുഎസിനോട് ആദ്യ മത്സരം പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ എത്തുന്നത്. ഒരിക്കല്‍ കൂടി തോറ്റാല്‍ കാര്യങ്ങള്‍ കുഴയും. സൂപ്പര്‍ എട്ട് കാണാതെ പുറത്ത് പോവേണ്ടി വരും. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആര്‍ക്കും പരിക്കുമില്ല. നാളെ ജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ എട്ടിലെത്തുക എളുപ്പമായിരിക്കും.

ഇപ്പോള്‍ ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിംഗ് സിദ്ദു. പാകിസ്ഥാനോട് ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിന് തുല്യമാണെന്നാണ് സിദ്ദു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ-പാക് മത്സരത്തില്‍ എപ്പോഴും പ്രതികാരത്തിന്റെ കഥ പറയാനുണ്ടാകും. ഇരു ടീമുകളും തോല്‍വി സമ്മതിക്കില്ല. ആരോട് വേണമെങ്കിലും തോല്‍ക്കാം, പക്ഷേ പാകിസ്ഥാനോട് മാത്രം ആവരുത്. പാകിസ്ഥാനോട് ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിന് തുല്യമാണ്.'' സിദ്ദു വ്യക്തമാക്കി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ടോസ് നിര്‍ണായകമാകും

ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി സ്റ്റേഡിയത്തിലെ നാലാം മത്സരമാണ് നാളെ നടക്കുന്നത്. പിച്ചിന്റെ പ്രവചനാതീത സ്വഭാവം കൊണ്ട് ഏറെ പഴികേട്ട ഗ്രൗണ്ടില്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയ ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും എതിരാളികളെ 100ല്‍ താഴെ സ്‌കോറില്‍ ഒതുക്കുകയും ചെയ്തെങ്കിലും ചേസിംഗും അത്ര എളുപ്പമായിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ 137 റണ്‍സടിച്ച് ഈ ഗ്രൗണ്ടില്‍ 100 പിന്നിടുന്ന ആദ്യ ടീമായി. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിനാകട്ടെ 20 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Latest Videos
Follow Us:
Download App:
  • android
  • ios