മുഷ്താഖ് അലി: കേരളത്തിനും സഞ്ജുവിനും ഇന്ന് നിര്‍ണായക മത്സരം, എതിരാളികള്‍ ആന്ധ്ര; മത്സരസമയം, കാണാനുള്ള വഴികള്‍

ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്ത് എത്തിയത്.

Mushtaq Ali Trophy 2024 Kerala vs Andhra Match Preview, When and  Where to Watch, live updates, IST

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനിറങ്ങുന്ന കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ആന്ധ്രയാണ് കേരളത്തിന്‍റെ എതിരാളികള്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാവിലെ 11നാണ് മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കണാനാകും.
 
ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്ത് എത്തിയത്. 16 പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ആന്ധ്ര കേരളത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന ശ്രീകര്‍ ഭരതും റിക്കി ഭൂയിയുമാണ് ആന്ധ്രയുടെ പ്രധാന താരങ്ങള്‍.

അന്ന് 30 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയൽസ് ടീമിലെടുത്ത താരത്തിന്‍റെ ആസ്തി 70000 കോടി, ഇന്ത്യയിലെ ധനികനായ താരം

ഇന്ന് ആന്ധ്രയെ വീഴ്ത്തിയാല്‍ ഗ്രൂപ്പില്‍ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താനാവും. ആന്ധ്രക്ക് വ്യാഴാഴ്ച മുംബൈക്കെതിരായ ഒരു മത്സരം കൂടി ബാക്കിയുള്ളതിനാല്‍ ഈ മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിര്‍ണയിക്കുക. നാലു കളികളില്‍ മൂന്ന് ജയവുമായി 12 പോയന്‍റുള്ള മുംബൈ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മുംബൈക്ക് സര്‍വീസസിനെ നേരിടും.

ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയ സഞ്ജുവിന് പിന്നീട് വലിയ സ്കോറുകള്‍ നേടാനായിട്ടില്ല. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടയില്‍ ആദ്യ 50ല്‍ പോലും സഞ്ജുവില്ല. നാലു കളികളില്‍ 129 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: ജപ്പാനെതിരെ പടുകൂറ്റൻ ജയവുമായി ഇന്ത്യൻ യുവനിര, ക്യാപ്റ്റൻ മുഹമ്മദ് അമാന് സെഞ്ചുറി

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക. ഡിസംബര്‍ ഒമ്പതിന് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഡിസംബര്‍ 11ന് ആളൂരിലും ചിന്നസ്വാമി സ്റ്റേഡിയത്തിലുമായി ബാക്കിയുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. 13ന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ മത്സരങ്ങളും 15ന് ഇതേവേദിയില്‍ ഫൈനലും നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios