അഗാര്‍ക്കര്‍ക്ക് ബോധിച്ചു, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുഷീര്‍ ഖാനും! ഗുണമായത് ദുലീപ് ട്രോഫിയിലെ ഫോം

മറുവശത്ത് വിക്കറ്റുകള്‍ വീണപ്പോഴും താരം ഒറ്റയ്ക്ക് ടീമിനെ മുന്നോട്ട നയിച്ചു.

musheer khan set to play for india a team for australian tour

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം സര്‍ഫറാസിന്റെ സഹോദരന്‍ മുഷീര്‍ ഖാനെ ഇന്ത്യയുടെ എ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. വര്‍ഷാവസാനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമിലാണ് മുഷീറിനെ ഉള്‍പ്പെടുത്തുക. ഓസ്‌ട്രേലിയയില്‍ മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ബംഗളൂരുവില്‍ നടന്ന ഇന്ത്യ എ - ഇന്ത്യ ബി ദുലീപ് ട്രോഫി മത്സരത്തില്‍ സമ്മര്‍ദത്തിനൊടുവില്‍ മുഷീറിന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് ബിക്ക് വേണ്ടി കളിക്കുന്ന മുഷീറിന് മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു. ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ വലംകൈയ്യന്‍ 181 റണ്‍സാണ് നേടിയത്. 

മറുവശത്ത് വിക്കറ്റുകള്‍ വീണപ്പോഴും താരം ഒറ്റയ്ക്ക് ടീമിനെ മുന്നോട്ട നയിച്ചു. തന്റെ മൂന്നാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി. ഒരു ഘട്ടത്തില്‍ ഏഴിന് 94 എന്ന അവസ്ഥയില്‍ നിന്ന് ടീമിനെ രക്ഷപ്പെടുത്തിയത് മുഷീറായിരുന്നു. 321 റണ്‍സാണ് മുഷീറിന്റെ ഇന്നിംഗ്‌സ് കരുത്തില്‍ ഇന്ത്യ ബി നേടിയത്. മത്സരത്തില്‍ 76 റണ്‍സിന് ജയിക്കുകയും ചെയ്തു. രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട സെഞ്ചുറിയും ഫൈനലില്‍ സെഞ്ചുറിയും നേടിയ മുഷീര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ റഡാറില്‍ ഇടംപിടിക്കുകയായിരുന്നു.

ദുലീപ് ട്രോഫി ടീമുകളില്‍ വ്യാപകമാറ്റം! ശുഭ്മാന്‍ ഗില്ലിന് പകരം പുതിയ ക്യാപ്റ്റന്‍, സഞ്ജു സാംസണെ നിലര്‍ത്തി

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ തിരഞ്ഞെടുക്കുക ആഭ്യന്തര സീസണ്‍ വിലയിരുത്തിയായിരിക്കും. ദുലീപ് ട്രോഫി, ഇറാനി കപ്പ് മത്സരങ്ങളിലെ പ്രകടനം സെലക്റ്റര്‍മാര്‍ വിലയിരുത്തു. രഞ്ജി ചാമ്പ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് ഇറാനി കപ്പ്. 

ഏഴ് മത്സരങ്ങള്‍ നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും മുഷീര്‍ ഇതിനകം നേടിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരും സ്ഥിരമായി പന്തെറിയുന്ന കാലത്ത് മുഷീര്‍ ഇടംകൈയ്യന്‍ സ്പിന്നറാണെന്നത് അദ്ദേഹത്തിന് അനുകൂലമാകുമെന്ന് ഉറപ്പാണ്.

Latest Videos
Follow Us:
Download App:
  • android
  • ios