മിന്നല്‍ ജയം, വെറും 33 പന്തില്‍ ഏകദിന മത്സരം ജയിച്ച് മുംബൈ! വിജയ് ഹസാരെയില്‍ രണ്ടാം ജയം

18 പന്തില്‍ 50 റണ്‍സുമായി രഘുവന്‍ഷി പുറത്താവാതെ നിന്നു. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

mumbai won over arunachal pradesh by nine wickets in vijay hazare

അഹമ്മദാബാദ്: വിജയ് ഹസാരെയില്‍ 5.3 ഓവറില്‍ കളി ജയിച്ച് മുംബൈ. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിലാണ് വിജയ് ലക്ഷ്യമാണ് 74 റണ്‍സ് വെറും 33 പന്തില്‍ മറികടന്നത്. അഹമ്മദാബാദ്, ഗുജറാത്ത് കൊളേജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അരുണാചല്‍ 32.2 ഓവറില്‍ 73 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആംഗ്കൃഷ് രഘുവന്‍ഷിയുടെ ഇന്നിംഗ്‌സാണ് വേഗവിജയം സമ്മാനിച്ചത്. മുംബൈയുടെ രണ്ടാം വിജയമാണിത്.

18 പന്തില്‍ 50 റണ്‍സുമായി രഘുവന്‍ഷി പുറത്താവാതെ നിന്നു. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് തമോറെയാണ് (4 പന്തില്‍ 7) മുംബൈ ജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ആയുഷ് മാത്രെയാണ് (15) പുറത്തായ താരം. അഭിനവ് സിംഗിനായിരുന്നു വിക്കറ്റിന്. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് താന, ഹിമാന്‍ഷു സിംഗ്, അഥര്‍വ അങ്കോളേക്കര്‍ എന്നിവരാണ് അരുണാചലിനെ തകര്‍ത്തത്. 17 റണ്‍സ് നേടിയ നിയയാണ് അരുണാചലിന്റെ ടോപ് സ്‌കോറര്‍. ദോരിയ 13 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

അസമിനെതിരെ ഗുജറാത്തിനും മിന്നല്‍ വിജയം

ജയ്പൂര്‍: അസമിനെതിരെ ഗുജറാത്ത് 9.5 ഓവറില്‍ വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അസം 19.1 ഓവറില്‍ 75ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു. ആര്യ ദേശായ് (28), ഉര്‍വില്‍ പട്ടേല്‍ (37) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. ഉമാംഗ് (8), ചൗഹാന്‍ (3) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ അസമിന്റെ മുക്ദാര്‍ ഹുസൈന്‍ (19), സരൂപം (15) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചിത്. അഞ്ച് വിക്കറ്റ് നേടിയ ചിന്തന്‍ ഗജ, നാല് വിക്കറ്റ് വീഴ്ത്തിയ പ്രിയജിത് സിംഗ് ജഡേജ എന്നിവരാണ് അസമിനെ തകര്‍ത്തത്.

കേരളത്തിന് തകര്‍ച്ച

മധ്യ പ്രദേശിനെതിരെ കേരളം 160ന് പുറത്ത്. ഹൈദരാബാദ്, ജിംഖാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ സാഗര്‍ സോളങ്കിയാണ് കേരളത്തെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് വേണ്ടി ഷറഫുദീന്‍ (40 പന്തില്‍ 42) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ബറോഡയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കേരളം പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിനും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

Latest Videos
Follow Us:
Download App:
  • android
  • ios