ആശ്വാസ ജയവുമില്ല, അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് മുംബൈ; ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായി ലഖ്നൗ

ഇഷാന്‍ കിഷന്‍(15 പന്തില്‍ 14), ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ(13 പന്തില്‍ 16) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയിലിറങ്ങി തകര്‍ത്തടിച്ച നമാന്‍ ധിറാണ്(28 പന്തില്‍ 62*)മുംബൈയുടെ മാനം കാത്തത്.

Mumbai Indians vs Lucknow Super Giants LSG beat MI by 18 runs

മുംബൈ:വിജയത്തോടെ ഐപിഎല്‍ സീസണ്‍ അവസാനിപ്പിക്കാമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ മോഹങ്ങള്‍ക്ക് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വീണ്ടും തിരിച്ചടിയേറ്റു. മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചെങ്കിലും പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായി. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് ശര്‍മയും നമന്‍ ധിറും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും 18 റണ്‍സകലെ 196 റണ്‍സില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.

രോഹിത് 38 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ നമന്‍ ധിര്‍ 28 പന്തില്‍ 62 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ലഖ്നൗവിനായി രവി ബിഷ്ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 214-6, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198-6. തോല്‍വിയോടെ മുംബൈ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഴാം സ്ഥാനത്തുള്ള ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിച്ചു.

ലഖ്നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 8.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സടിച്ചു. പവര്‍പ്ലേക്കിടെ മഴ പെയ്തതിനാല്‍ മത്സരം കുറച്ചുനേരം തടസപ്പെട്ടിരുന്നു.ബ്രെവിസ് 20 പന്തില്‍ 23 റണ്‍സെടുത്ത് നവീന്‍ ഉള്‍ ഹഖിന് വീണു. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനെ അക്കൗണ്ട് തുറക്കും മുമ്പ് ക്രുനാല്‍ പാണ്ഡ്യ മടക്കി.പിന്നാലെ രോഹിത് ശര്‍മയെ(38) പന്തില്‍ 68) രവി ബിഷ്ണോയിയും പുറത്താക്കിയതോടെ മുംബൈ 97-3ലേക്ക് വീണു.

1 മിനിറ്റിൽ 10000 ലിറ്റർ വെള്ളം വലിച്ചെടുക്കും; ജീവൻമരണപ്പോരിൽ ചെന്നൈയെ മഴ തുണച്ചാൽ ആർസിബിയുടെ തുരുപ്പ് ചീട്ട്

ഇഷാന്‍ കിഷന്‍(15 പന്തില്‍ 14), ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ(13 പന്തില്‍ 16) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയിലിറങ്ങി തകര്‍ത്തടിച്ച നമാന്‍ ധിറാണ്(28 പന്തില്‍ 62*)മുംബൈയുടെ മാനം കാത്തത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ അവസാന ഓവറില്‍ 34 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് സിക്സ് അടിച്ച ധിര്‍ പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തിൽ ഉറപ്പായ സിക്സ് ക്രുനാല്‍ പാണ്ഡ്യ അവിശ്വസനീയമായി തട്ടിയിട്ടു. പിന്നീട് അടുത്ത മൂന്ന് പന്തുകളില്‍ സ്ട്രൈക്ക് കിട്ടാതിരുന്ന ധിര്‍ അവസാന പന്തും സിക്സ് പറത്തി തോല്‍വിഭാരം കുറച്ചു.തോല്‍വിയോടെ മുംബൈ 14 കളികളില്‍ എട്ട് പോയിന്‍റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ജയിച്ചെങ്കിലും ഇപ്പോഴും മൈനസ് നെറ്റ് റണ്‍റേറ്റുള്ള ലഖ്നൗ(-0.667) പ്ലേ ഓഫിലെത്താതെ പുറത്തായെന്ന് ഉറപ്പായി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിക്കോളാസ് പുരാന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും(29 പന്തില്‍ 75) ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.  മുംബൈക്കായി നുവാന്‍ തുഷാര 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios