ചേഞ്ച് വേണത്രേ.... ചേഞ്ച്! അടിമുടി മാറ്റങ്ങളുമായി മുംബൈ, 13 താരങ്ങളെ ഒഴിവാക്കി, ഇത്തവണ രണ്ടും കല്‍പ്പിച്ച്
പുത്തന്‍ സെന്‍സേഷനുകളായ ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ് എന്നിവരും ചേരുന്നതോടെ ബാറ്റിംഗ് നിര ശക്തമാകും. കഴിഞ്ഞ സീസണില്‍ തിരിച്ചടിയേറ്റ ബൗളിംഗ് വിഭാഗത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ അതീവ ശ്രദ്ധ നല്‍കുന്നത്.
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അടിമുടി അഴിച്ചു പണിയുമായി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച സ്ക്വാഡിനെ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കാണ് മുംബൈ കടന്നിരിക്കുന്നതെന്ന് വ്യക്തം. ഫ്രാഞ്ചൈസിയുടെ ലെജന്‍ഡ് കീറോണ്‍ പൊള്ളാര്‍ഡിനെ ഉള്‍പ്പെടെ 13 താരങ്ങളെയാണ് മുംബൈ റിലീസ് ചെയ്തിട്ടുള്ളത്. അതില്‍ അഞ്ച് വിദേശ താരങ്ങളും ഉള്‍പ്പെടുന്നുണ്ട്. താരലേലത്തില്‍ ഇതോടെ മുംബൈക്ക് 20.55 കോടി ചെലവഴിക്കാനാകും. ആര്‍സിബിയില്‍ നിന്ന് ജേസൺ ബെഹ്‌റൻഡോർഫിനെയും ട്രേഡിലൂടെ മുംബൈ ടീമില്‍ എത്തിച്ചിട്ടുണ്ട്.
മുംബൈ റിലീസ് ചെയ്ത താരങ്ങള്‍
കീറോണ്‍ പൊള്ളാര്‍ഡ്, അന്‍മോല്‍പ്രീത് സിംഗ്, ആര്യന്‍ ജുയാല്‍, ബേസില്‍ തമ്പി, ഡാനിയേല്‍ സാംസ്, ഫാബിയന്‍ അലന്‍, ജയ്ദേവ് ഉനദ്ഘട്ട്, മായങ്ക് മാര്‍ക്കണ്ഡെ, മുരുഗന്‍ അശ്വിന്‍, രാഹുല്‍ ഭുദ്ധി, റിലെ മെറിഡിത്ത്, സഞ്ജയ് യാദവ്, ടൈമല്‍ മില്‍സ്.
മുംബൈയുടെ നിലവിലെ സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, രമൺദീപ് സിംഗ്, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.
രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാർ യാദവ് എന്നിങ്ങനെ ടീമിന്‍റെ വിശ്വസ്ത ബാറ്റര്‍മാരെ നിലനിര്‍ത്തിക്കൊണ്ടാണ് മുംബൈ അടുത്ത സീസണായി ഒരുങ്ങുന്നത്. പുത്തന്‍ സെന്‍സേഷനുകളായ ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ് എന്നിവരും ചേരുന്നതോടെ ബാറ്റിംഗ് നിര ശക്തമാകും. കഴിഞ്ഞ സീസണില്‍ തിരിച്ചടിയേറ്റ ബൗളിംഗ് വിഭാഗത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ അതീവ ശ്രദ്ധ നല്‍കുന്നത്.
എക്കാലത്തും മികച്ച പേസര്‍മാര്‍ അണിനിരന്നിരുന്ന മുംബൈ നിരയില്‍ കഴിഞ്ഞ സീസണില്‍ ബുംറ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു. ബുംറയ്ക്ക് കൂട്ടായി പരിക്ക് മൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ ആര്‍ച്ചറും ബെഹ്‌റൻഡോർഫ് എത്തുന്നതോടെ മുംബൈ കരുത്താര്‍ജിക്കും. മികച്ച ഒരു സ്പിന്നറെ ടീമിലെത്തിക്കാന്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുമെന്നുറപ്പ്.
സഞ്ജുവും ബട്‍ലറും ഇല്ലാതെ എന്ത് ആഘോഷം; രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തിയ താരങ്ങളുടെ പട്ടികയായി