മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഇടഞ്ഞുതന്നെ! രോഹിത്തിന് പിന്നാലെ ട്രേഡിലൂടെ ടീം മാറാനൊരുങ്ങി ടീമിലെ പ്രമുഖര്‍

പ്ലേയര്‍ ട്രേഡിലൂടെ ടീം മാറാനാണ് പ്രധാന താരങ്ങളുടെ നീക്കം. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പണ്ഡ്യയെ നായകനാക്കിയിപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നേരിടുന്നത് അപ്രതീക്ഷിത തിരിച്ചടികളും പ്രതിസന്ധികളും.

mumbai indians players looking for another franchise after hardik appointed as captain

മുംബൈ: ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിരവധി ഫ്രാഞ്ചെസികള്‍ രോഹിതിനായി സമീപിച്ചിട്ടുണ്ട്. ഡല്‍ഹി കാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയവര്‍ രോഹിത്തിനെ സമീപിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം, രോഹിത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് പോകണെന്ന് പറയുന്നവരുമുണ്ട്. ഇതിനിടെ രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ചെന്നൈ സിഇഒ കാശി വിശ്വനാഥ് വാര്‍ത്തകള്‍ തള്ളി.

ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. രോഹിത് മാത്രമല്ല മറ്റ് താരങ്ങളും മുംബൈ ഇന്ത്യന്‍സ് വിടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേയര്‍ ട്രേഡിലൂടെ ടീം മാറാനാണ് പ്രധാന താരങ്ങളുടെ നീക്കം. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പണ്ഡ്യയെ നായകനാക്കിയിപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നേരിടുന്നത് അപ്രതീക്ഷിത തിരിച്ചടികളും പ്രതിസന്ധികളും. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ രോഹിത് പ്രതികരണം ഒന്നും നടത്തിയിട്ടില്ലെങ്കിലും ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും അനിഷ്ടം പറയാതെ പറഞ്ഞു. 

ഇതോടെ ഇരുവരും മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായി. രോഹിത്തിനുശേഷം മുംബൈയുടെ നായകസ്ഥാനത്തേക്ക് സാധ്യതയുള്ള താരങ്ങളായിരുന്നു ബുമ്രയും സൂര്യയും. ഹാര്‍ദിക്കിന്റെ വരവോടെ ഈ സാധ്യത അടഞ്ഞു. ബുമ്രയ്ക്കുവേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തുണ്ട്. സൂര്യയെ സ്വീകരിക്കാനും ടീമുകള്‍ തയ്യാര്‍. രോഹിത്തിനെപ്പോലെ പ്ലെയര്‍ ട്രേഡിലൂടെ ടീം മാറുകയാണ് ഇരുവരുടെയും ലക്ഷ്യം. 

എന്നാല്‍ രോഹിത് അടക്കമുള്ളവരുടെ ടീം മാറ്റം മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും. ഹാര്‍ദിക്കിന് കീഴില്‍ അതൃപ്തിയുള്ള ഒരുപിടി താരങ്ങളെ നിലനിര്‍ത്താന്‍ മുംബൈ തയ്യാറായേക്കില്ല. അസംതൃപ്തി ടീമിന്റെ കളിയെ ബാധിക്കുമെന്നുറപ്പ്. രോഹിത്തിനെയും ബുംറയെയും സൂര്യയെയും മറ്റു ടീമുകള്‍ക്ക് കൈമാറി പകരം പുതിയ താരങ്ങളെ എത്തിക്കുക, ഇല്ലെങ്കില്‍ ടീമില്‍ ഒത്തൊരുമയുണ്ടാക്കി അടുത്ത സീസണില്‍ കളിക്കാനിറങ്ങുക എന്നതാണ് ടീം മാനേജ്‌മെന്റിന് മുന്നിലുള്ള വഴികള്‍. 

സച്ചിനില്‍ നിന്ന് ഹര്‍ഭജനിലേക്കും റിക്കി പോണ്ടിങ്ങിലേക്കും രോഹിത്തിലേക്കുമുള്ള മുംബൈയുടെ നായകമാറ്റം അനായാസമായിരുന്നു. പക്ഷേ, രോഹിത്തില്‍നിന്ന് ഹാര്‍ദിക്കിലേക്കുള്ള മാറ്റം വലിയ പ്രകന്പരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുകൊണ്ടുതെന്ന ടീമില്‍ എന്തൊപ്പെ പൊട്ടിത്തെറികളും മാറ്റങ്ങളും ഉണ്ടാവുമെന്ന് കാത്തിരുന്നുകാണാം.

സഞ്ജുവിനെ പ്രകീര്‍ത്തിച്ച് പൃഥ്വിരാജ്! പ്രശംസാവാക്കുകളുമായി ജോസ് ബട്‌ലറും; സെഞ്ചുറി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios