റെയ്‌നയും ഉത്തപ്പയും ഐപിഎല്‍ നിര്‍ത്തി! പിന്നാലെ ധോണിയും? ചിലത് പറയാനുണ്ടെന്ന് സിഎസ്‌കെ നായകന്‍

ഇന്ന് സോഷ്യല്‍ മീഡിയ ലൈവില്‍ വരാനിരിക്കുകയാണ് ധോണി. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവല്ലാത്ത ധോണി പെട്ടന്ന് ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്കും ആകാംക്ഷയായി.

MS Dhoni announce retirement today? he comes live today in social media

റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സജീവമാണ് എം എസ് ധോണി. ഐപിഎല്‍ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും പിന്നീട് പാതിവഴിയില്‍ നായകനായി തിരിച്ചെത്തി. രവീന്ദ്ര ജഡേജ പിന്മാറിയപ്പോഴാണ് ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുത്തത്. അടുത്ത സീസണിലും ധോണി ചെന്നൈക്കൊപ്പം കാണുമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചിരുന്നു.

ഇതിനിടെ ഇന്ന് സോഷ്യല്‍ മീഡിയ ലൈവില്‍ വരാനിരിക്കുകയാണ് ധോണി. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവല്ലാത്ത ധോണി പെട്ടന്ന് ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്കും ആകാംക്ഷയായി. തന്റെ ഫേസ്ബുക്ക് പേജിലാണ് ധോണി ലൈവില്‍ വരുന്ന കാര്യം അറിയിച്ചത്. 'നാളെ ഉച്ചക്ക് രണ്ട് മണിക്ക് ആവേശകരമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി ഞാന്‍ പങ്കുവെക്കുന്നുണ്ടെന്നും എല്ലാവരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ്.' ധോണി ഇന്നലെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിട്ടു. പോസ്റ്റ് കാണാം...

ഇതോടെ ഒരുപാട് സംശയങ്ങളും ആരാധകരിലുണ്ടായി. ഐപിഎല്ലില്‍ നിന്നും വിരമിക്കുകയാണോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. അതോ മറ്റെന്തെങ്കിലും ബിസിനസ് സംരംഭവുമായിട്ടാണ് വരവെന്നും ചോദ്യമുയരുന്നു. കാശി വിശ്വനാഥന്‍ ധോണി നയിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും 41 കാരനായ ധോണി ഐപിഎല്ലില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസിയാവട്ടെ ഒരു സീസണ്‍ ധോണിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്.

ആരാധക പിന്തുണ തന്നെയാണ് അതിന്റെ പ്രധാന കാരണം. ഇതിനിടൊയണ് സുപ്രധാന അറിയിപ്പ്. റോബില്‍ ഉത്തപ്പ, റെയ്ന എന്നീ താരങ്ങള്‍ക്ക് പിന്നാലെ, ചെന്നൈ ടീമില്‍ നിന്നും തലയും പടിയിറങ്ങുന്നത് സഹിക്കാനാകില്ലെന്നാണ് ആരാധകര്‍ കുറിക്കുന്നത്. 2020 ആഗസ്തിലായിരുന്നു മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
 

Latest Videos
Follow Us:
Download App:
  • android
  • ios