മുഹമ്മദ് ഷമി ലോകകപ്പ് ഫൈനലില്‍ കളിക്കുന്നതിനിടെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ അമ്മ ആശുപത്രിയില്‍
ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഷമിയുടെ അമ്മയെ മാറ്റി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷമിയുടെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
ലഖ്നൗ: ലോകകപ്പ് ഫൈനലിനിടെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഷമിയുടെ അമ്മ അനും ആരയെ പനിയും സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള പ്രാദേശിയ ആശുപത്രിയിലെത്തിച്ചത്.
ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഷമിയുടെ അമ്മയെ മാറ്റി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷമിയുടെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം കളി കണ്ട് ഇന്ത്യയുടെ ജയത്തിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഷമിയുടെ അമ്മ.
ഇതിനിടെ പെട്ടെന്ന് തല കറങ്ങിയതിനെത്തുടര്‍ന്ന് അനും ആര കടുത്ത മാനസിക സമ്മര്‍ദ്ദവും പനിയും അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലോകകപ്പ് ഫൈനല്‍ മത്സരം കാണാനായി ആംരോഹ ജില്ലയിലെങ്ങും വലിയ സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു.
ഫൈനലില്‍ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്തിയുള്ളൂവെങ്കിലും ഷമി ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ആദ്യ നാലു കളികളിലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതിരുന്ന ഷമി പിന്നീട് കളിച്ച ഏഴ് കളികളില്‍ രണ്ട് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് 24 വിക്കറ്റ് സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡും ഷമി ഇന്നെലെ സ്വന്തം പേരിലാക്കിയിരുന്നു. ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക