ഇതിനാണ് കര്‍മ എന്ന് പറയുന്നത്! പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ അക്തറിന് കിടിലന്‍ മറുപടിയുമായി മുഹമ്മദ് ഷമി
നലില്‍ പാകിസ്ഥാന്റെ തോല്‍വിയും അക്തറിന് വേദനിച്ചു. ഹൃദയം പൊട്ടുന്ന ഇമോജീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അക്തര്‍ താന്‍ അനുഭവിക്കുന്ന വേദന പങ്കിട്ടത്. അതിന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുക്കുന്നത്.
ദില്ലി: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നും അക്തര്‍ പറഞ്ഞിരുന്നു. ഈ തോല്‍വി ഇന്ത്യ അര്‍ഹിച്ചിരുന്നില്ല. ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ലെന്നം അത്രക്ക് മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടേതെന്നും അക്തര്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഫൈനലില്‍ പാകിസ്ഥാന്റെ തോല്‍വിയും അക്തറിന് വേദനിച്ചു. ഹൃദയം പൊട്ടുന്ന ഇമോജീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അക്തര്‍ താന്‍ അനുഭവിക്കുന്ന വേദന പങ്കിട്ടത്. അതിന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുക്കുന്നത്. ഇതിനെയാണ് കര്‍മ എന്ന് വിളിക്കുന്നതെന്നാണ് ഷമി മറുപടി നല്‍കിയത്. അക്തറിന്റെ ട്വീറ്റും അതിന് ഷമി നല്‍കിയ മറുപടിയും വായിക്കാം.
പിന്നാലെ ജേതാക്കളായ ഇംഗ്ലണ്ടിനെ അഭിനന്ദിച്ചും ഷമി രംഗത്തെത്തി. ബെന്‍ സ്‌റ്റോക്‌സ് കളിച്ചത് മനോഹരമായ ഇന്നിംഗ്‌സാണെന്നും ഇംഗ്ലണ്ടാണ് ടി20 ലോക കിരീടം അര്‍ഹിക്കുന്നതെന്നും ഷമി ട്വീറ്റ് ചെയ്തു. പാകിസ്ഥാന്‍ പേസര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നും ഷമി പറഞ്ഞു. നേരത്തെ, ഇന്ത്യന്‍ താരം വിരാട് കോലിയും ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ചിരുന്നു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.