റിവ്യു എടുക്കട്ടെയെന്ന് ആദം സാംപയോട് അഭിപ്രായം ചോദിച്ച് മുഹമ്മദ് റിസ്‌വാന്‍, ഒടുവില്‍ സംഭവിച്ചത്

നസീം ഷായുടെ ബൗണ്‍സര്‍ നേരിട്ട ഓസീസ് ബാറ്ററായ ആദം സാംപക്കെതിരെയാണ് റിസ്‌വാന്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തത്.

Mohammad Rizwan takes DRS after asking Adam Zampa, Watch What happened next

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ജയിച്ച് പാകിസ്ഥാന്‍ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഒപ്പമെത്തിയപ്പോൾ ആറ് ക്യാച്ചുമായി വിക്കറ്റിന് പിന്നില്‍ ലോക റെക്കോര്‍ഡ് പ്രകടനം നടത്തിയാണ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ തിളങ്ങിയത്. ഏകദിനത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ആദം ഗില്‍ക്രിസ്റ്റ്, ജോസ് ബട്‌ലര്‍, മാര്‍ക്ക് ബൗച്ചര്‍, മാറ്റ് പ്രയര്‍, സര്‍ഫറാസ് അഹമ്മദ് എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് റിസ്‌വാന്‍ എത്തിയത്.

സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷെയ്ന്‍, ആരോണ്‍ ഹാര്‍ഡി, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് റിസ്‌വാന്‍ വിക്കറ്റിന് പിന്നില്‍ റിസ്‌വാന്‍ കൈയിലൊതുക്കിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നായകനായി അരങ്ങേറിയ റിസ്‌വാന്‍ ഇന്ന് ഡിആര്‍എസ് എടുക്കാനായി എതിരാളിയോട് തന്നെ അഭിപ്രായം ചോദിച്ചും വ്യത്യസ്തനായി. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 34ാം ഓവറിലായിരുന്നു നാടകീയ റിവ്യു.

രഞ്ജി ട്രോഫി ചരിത്രത്തിലാദ്യം; മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി കേരളത്തിന്‍റെ ജലജ് സക്സേന

നസീം ഷായുടെ ബൗണ്‍സര്‍ നേരിട്ട ഓസീസ് ബാറ്ററായ ആദം സാംപക്കെതിരെയാണ് റിസ്‌വാന്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തത്. എന്നാല്‍ അമ്പയര്‍ റിസ്‌വാന്‍റെ അപ്പീല്‍ നിരസിച്ചു. പിന്നീട് പന്ത് ബാറ്റില്‍ തട്ടിയോ എന്ന് റിസ്‌വാന്‍ നസീം ഷായോട് ചോദിച്ചെങ്കിലും ഉറപ്പില്ലെന്ന് നസീം ഷാ പറഞ്ഞു. ഇതോടെ നേരെ ആദം സാംപക്ക് നേരെ തിരിഞ്ഞ റിസ്‌വാന്‍ പന്ച് ബാറ്റില്‍ കൊണ്ടിരുന്നോ എന്ന് നേരിട്ട് ചോദിച്ചു. എന്നാല്‍ നിങ്ങള്‍ വെറുതെ എല്ലാറ്റിനും അപ്പീല്‍ ചെയ്യുകയാണെന്നായിരുന്നു സാംപയുടെ മറുപടി.

റിവ്യു എടുക്കണോ എന്ന് റിസ്‌വാന്‍ വീണ്ടും ചോദിച്ചപ്പോള്‍ നിങ്ങൾ ധൈര്യമായി എടുക്കു എന്നായിരുന്നു സാംപയുടെ മറുപടി. ഇതോടെ റിസ്‌വാന്‍ റിവ്യു എടുത്തു. എന്നാല്‍ റിവ്യുവില്‍ പന്ത് സാംപയുടെ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായതടെ ടിവി അമ്പയറും ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 35 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios