പെനാല്‍റ്റി വിധിച്ചതില്‍ പിഴവ് സംഭവിച്ചു! അര്‍ജന്റീനയുടെ തോല്‍വിയില്‍ പ്രതികരിച്ച് ലിയോണല്‍ സ്‌കലോണി

യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍.

lionel scaloni on argentina defeat against colombia in world cup qualifier

ബൊഗോട്ട: ലോകകപ്പ് യോഗ്യതാ തെക്കേ അമേരിക്കന്‍ മേഖലയില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി പിണഞ്ഞിരുന്നു. കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ടീമിന്റെ രണ്ടാം തോല്‍വിയാണിത്. എങ്കിലും എട്ട് മത്സരങ്ങളില്‍ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. ഇപ്പോള്‍ അര്‍ജന്റീനയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി.

പെനാല്‍റ്റി ഗോള്‍ വഴങ്ങിയതിന് ശേഷം നല്ല രീതിയില്‍ കളിക്കാനായില്ലെന്ന് ലിയോണല്‍ സ്‌കലോണി സമ്മതിച്ചു. അര്‍ജന്റൈന്‍ പരിശീലകന്റെ വാക്കുകള്‍... ''സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ മികച്ച കളിയാണ് കളിച്ചതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ കൊളംബിയ അഭിനന്ദനമര്‍ഹിക്കുന്നു. ഞങ്ങള്‍ എല്ലാ സമയത്തും ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കി. ഞങ്ങള്‍ക്ക് ജയിക്കാമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല. അര്‍ജന്റീന തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. പെനാല്‍റ്റി ഗോള്‍ വഴങ്ങിയതിന് ശേഷം ടീം കളിയില്ലായിരുന്നു. അതുതന്നെയാണ് എന്ന വിഷമിപ്പിച്ചത്.'' സ്‌കലോണി പറഞ്ഞു.

അഗാര്‍ക്കര്‍ക്ക് ബോധിച്ചു, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുഷീര്‍ ഖാനും! ഗുണമായത് ദുലീപ് ട്രോഫിയിലെ ഫോം

കൊളംബിയയെ കുറിച്ച് ലിയോണല്‍ സ്‌കലോണി പറഞ്ഞതിങ്ങനെ... ''കൊളംബിയയ്ക്ക് മികച്ച കളിക്കാരുണ്ട്. ഊര്‍ജസ്വലതയോടെ അവര്‍ പന്തുതട്ടുന്നു. ഇവിടെ അവര്‍ക്കെതിരെ കളിക്കുന്നത് വളരെ സങ്കീര്‍ണ്ണമാണ്. ഞങ്ങള്‍ക്ക് അതില്‍ വിജയിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിഴവുകള്‍ തീര്‍ത്ത് മുന്നോട്ട് പോവണം. പെനാല്‍റ്റി വിധിച്ചതില്‍ റഫറിക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്.'' സ്‌കലോണി പറഞ്ഞു.

യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍. കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നില്‍ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍.

Latest Videos
Follow Us:
Download App:
  • android
  • ios