ടെന്നീസ് റാക്കറ്റിന് പകരം ക്രിക്കറ്റ് ബാറ്റേന്തി ലിയാണ്ടര്‍ പേസ്, കൂടെ ഇര്‍ഫാന്‍ പത്താനും

ലിയാണ്ടറിന്‍റെ പിതാവും ഇന്ത്യയുടെ മുന്‍ ഒളിംപിക് ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ വീസ് പേസിനെ ആദരിക്കാനായി സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിലാണ് പേസ് ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.

Leander Paes pads up with cricket star Irfan Pathan

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകര്‍ ഒന്ന് അമ്പരന്നു കാണും. കാരണം ടെന്നീസ് റാക്കറ്റ് മാത്രം കൈയില്‍ പിടിച്ച് കണ്ടിട്ടുള്ള ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് ക്രിക്കറ്റ് ബാറ്റും കൈയിലേന്തി പാഡുമണിഞ്ഞ് ബാറ്റ് ചെയ്യാനിറങ്ങുന്നു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലിയാണ്ടറിന്‍റെ പിതാവും ഇന്ത്യയുടെ മുന്‍ ഒളിംപിക് ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ വീസ് പേസിനെ ആദരിക്കാനായി സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിലാണ് പേസ് ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. 75കാരനായ വീസ് പേസ് സ്പോര്‍ട്സ് മെഡിസിന്‍ ഡോക്ടറാണ്. ദീര്‍ഘകാലം ബിസിസിഐയുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെയും മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റായിരുന്നു വീസ് പേസ്.

ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിനൊപ്പവും ഐഎസ്എല്‍ ഫുട്ബോളിലും വീസ് പേസ് കണ്‍സള്‍ട്ടന്‍റായിരുന്നിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ ഡോക്ടേഴ്സ് ഇലവനുവേണ്ടി വീസ് പേസ് ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍  കല്‍ക്കട്ട ക്രിക്കറ്റ് ആന്‍ഡ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടിയായിരുന്നു ലിയാണ്ടര്‍ ബാറ്റ് ചെയ്തത്. കൂട്ടിന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമുണ്ടായിരുന്നു. മത്സരത്തില്‍,ക്രിക്കറ്റ് ആന്‍ഡ് ഫുട്ബോള്‍ ക്ലബ്ബ് മൂന്ന് വിക്കറ്റിന് ജയിച്ചു.

ചെറുതെങ്കിലും എക്കാലത്തെക്കും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന കൂട്ടുകെട്ട് എന്നായിരുന്നു ലിയാണ്ടറിനൊപ്പമുള്ള ബാറ്റിംഗിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios