സ്കൈ247 ലങ്ക പ്രീമിയർ ലീഗ്: ഫൈനൽ പോരാട്ടത്തിൽ ജാഫ്‌ന കിങ്‌സും ഗല്ലേ ഗ്ലാഡിയേറ്റേഴ്സും
ഹബൻടോട്ടയിലെ മഹീന്ദ്ര രാജപക്‌സ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം
ആവേശകരമായ മത്സരവും അപ്രതീക്ഷിത വിജയവും അവസാന നിമിഷം വരെ എന്നും ക്രിക്കറ്റ് ആരാധകരെ മുൾ മുനയിലാണ് നിർത്തുക. ഇപ്പോളിതാ കളിയിലെ ഹൃദയമിടിപ്പും പോരാട്ട വിര്യവും ഒട്ടും ചോരാതെ വാശിയേറിയ മത്സരത്തിന് കളം ഒരുങ്ങുകയാണ് സ്കൈ247 ലങ്ക പ്രീമിയർ ലീഗിലൂടെ. ശ്രീലങ്കൻ പ്രീമിയർ ലീഗ് ഫൈനലിൽ ജാഫ്‌ന കിങ്‌സും ഗല്ലേ ഗ്ലാഡിയേറ്റേഴ്സുമാണ് പരസ്പരം പോരാടുന്നത്. ഹബൻടോട്ടയിലെ മഹീന്ദ്ര രാജപക്‌സ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. സ്കൈ247 ലങ്ക പ്രീമിയർ ലീഗ് ട്രോഫിയുടെ രണ്ടാം പതിപ്പാണിത്. പ്രമുഖ ബ്രാൻഡ് ആയ സ്കൈ 247 മായി ചേർന്ന് ലങ്ക പ്രീമിയർ ലീഗ് രണ്ടാം സീസണ് ശ്രീലങ്കയിൽ തുടക്കം കുറിച്ചത്. ശ്രീലങ്കയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ നിന്നുള്ള അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ജാഫ്‌ന കിങ്‌സ്, ഡംബുള്ള ജയൻറ്സ്, ഗല്ലേ ഗ്ലാഡിയേറ്റേഴ്സ്, കൊളംബോ സ്റ്റാർസ്, കാൻഡി വാരിയേഴ്‌സ് എന്നിവയായിരുന്നു ടീമുകൾ. ഇതിൽ അവസാനലാപ്പിൽ പരസ്പരം ഏറ്റുമുട്ടുകയാണ് ജാഫ്‌ന കിങ്‌സും ഗല്ലേ ഗ്ലാഡിയേറ്റേഴ്സും.
ഗ്രൂപ്പ് തലത്തിലെ ആദ്യ 5 മത്സരങ്ങളും വിജയിച്ച് ലിസ്റ്റിലെ ഒന്നാം സ്ഥാനം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിരുന്നു ജാഫ്‌ന കിങ്‌സ്. കഴിഞ്ഞ വർഷമാണ് ശ്രീലങ്ക Twenty20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്. ഫസ്റ്റ് എഡിഷൻ ലങ്ക പ്രീമിയർ ലീഗിൽ ജാഫ്‌ന കിങ്‌സ് ആയിരുന്നു വിജയികൾ. അന്തർദേശീയ താരങ്ങളായ വഹാബ് റിയാസ്, ഷൊയൈബ് മാലിക്ക്, സമിത്ത് പട്ടേൽ, രവി രാംപോൾ, റോമാൻ പവൽ, ടോം കൊഹ്‌ലർ - കാഡ്‌മോർ എന്നിവരെല്ലാം ഈ വർഷവും ലങ്കൻ ലീഗിൽ കളിയ്ക്കാൻ എത്തിയിട്ടുണ്ടായിരുന്നു. ടീം വളരെ ശക്തമാണെങ്കിലും, സ്കൈ 247 ലങ്ക പ്രീമിയർ ലീഗ് മികച്ച തുടക്കം നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗല്ലേ ഗ്ലാഡിയേറ്റേഴ്സ്. വലിയ മത്സരത്തിന് മുമ്പ് ഗ്രൗണ്ടിൽ ഇറങ്ങാൻ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചെന്ന് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ കുസൽ മെൻഡസ് പറഞ്ഞു. 37 കാരനായ സമിത് പട്ടേലിന്റെ ബൗളിംഗ് പ്രകടനമാണ് ടീമിന്റെ മറ്റൊരു പോസിറ്റീവ് വശം. ഇന്ത്യൻ വംശജനായ സമിത് പട്ടേൽ 5.50 ശരാശരിയിൽ 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നുവാൻ തുഷാരക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും, ആവശ്യമുള്ള അവസരത്തിൽ വിക്കറ്റുകൾ വീഴ്ത്താൻ മുൻപന്തിയിലാണ് താരം.ജാഫ്‌ന കിങ്‌സിന്റെ ഫൈനലിലേക്കുള്ള വഴി നോക്കുമ്പോൾ, കളിച്ച 11 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് കയ്പേറിയ പരാജയം ഏറ്റുവാങ്ങിയത്. ട് തോറ്റ കളികളെല്ലാം ഗല്ലേ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് എന്നതാണ് രസകരമായ കാര്യം. അതേസമയം, ഗല്ലേ ഗ്ലാഡിയേറ്റേഴ്സ് കളിച്ച 10 മത്സരങ്ങളിൽ 5ലും ജയിച്ച് ഫൈനലിൽ പ്രവേശിച്ചു. മൂന്ന് കളികളിൽ 54, 20, 64 എന്നിങ്ങനെയാണ് ഗല്ലേ ജയിച്ചത്. കഴിഞ്ഞ എഡിഷനിൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ 53 റൺസിന്റെ മാർജിനിലാണ് ലീഗ് കിരീടം സ്വന്തമാക്കിയത്. സ്കൈ 247 മായി കൈകോർത്തതോടെ ലങ്ക പ്രീമിയർ ലീഗ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്
ഫൈനലിൽ ജാഫ്‌ന കിങ്‌സ് വീണ്ടും രണ്ടാം ട്രോഫി സ്വന്തമാക്കുമോ ? അതോ ഗല്ലേ ഗ്ലാഡിയേറ്റേഴ്സ് ഫൈനലിൽ പ്രതികാരം ചെയ്യുമോ? സ്കൈ247 ലങ്ക പ്രീമിയർ ലീഗ് ടൂർണമെന്റിന്റെ ഫൈനലിൽ ഈ കൗതുകത്തിനെല്ലാം ഉത്തരം ലഭിക്കും. അവിസ്മരണീയമായ മറ്റൊരു മത്സരത്തിന് കാത്തിരിക്കാം.