ഐപിഎല്ലിൽ ഇന്ന് കിരീടപ്പോരാട്ടം; കൊൽക്കത്തയുടെ എതിരാളികൾ ഹൈദരാബാദ്; ചെന്നൈയിൽ കാത്തിരിക്കുന്നത് സ്പിൻ കെണിയോ ?
സീസണ്‍ തുടക്കത്തില്‍ ചെന്നൈ-പഞ്ചാബ് മത്സരം നടന്ന നാലാം നമ്പര്‍ പിച്ചിലാണ് ഇന്ന് ഫൈനല്‍ മത്സരം നടക്കുന്നത്.
ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിലെ ജേതാക്കളെ ഇന്നറിയാം. മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും, സൺറൈസേഴ്സ് ഹൈദരബാദും തമ്മിലാണ് കലാശാപ്പോരാട്ടം. ചെന്നൈയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. 66 ദിവസം മുൻപ് ഐപിഎൽ പൂരത്തിന് കൊടിയേറിയ മഹാനഗരത്തിൽ തന്നെയാണ് ഇത്തവണ കലാശപ്പോരാട്ടവും. ഇന്നലെ വൈകിട്ട് മഴ പെയ്തത് ചെറിയൊരു ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ന് മഴ പ്രവചനമില്ലാത്തത് ആശ്വാസമാണ്.
ധോണിയുടെ സിഎസ്കെ ഇല്ലെങ്കിലും മാറ്റ് കുറയാത്ത കലാശപ്പോരിന് ചെന്നൈ സൂസജ്ജമാണ്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് പോലും കാണാതിരുന്ന രണ്ട് ടീമുകളാണ് ഇത്തവണ കിരീടപ്പോരില്‍ ഏറ്റുമുട്ടുന്നത് എന്നതും പ്രത്യേകതയാണ്. ചിലർ വന്നതോടെ ചരിത്രം വഴിമാറുമെന്ന് പറഞ്ഞതുപോലെയായിരുന്നു ഇരു ടീമുകളുടെയും ഇത്തവണത്തെ പ്രകടനം.മുന്‍ നായകന്‍ ഗൗതം ഗംഭീറിന്‍റെ ഉപദേശങ്ങളിൽ കൊല്‍ക്കത്ത ഉഷാറായപ്പോള്‍ നായകനായി കമിൻസ് വന്നതോടെ സൺറൈസേഴ്സും കേമന്‍മാരായി കിരീടപ്പോരിന് അര്‍ഹത നേടി.
ഇന്നിംഗ്സിന്‍റെ ഏത് ഘട്ടത്തിലും പൊട്ടിത്തെറിക്കുന്ന ബാറ്റർമാരുടെ പോരാട്ടമാകും ഫൈനൽ. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡ് , അഭിഷേക് സഖ്യത്തിന് മറുപടിപറയാൻ കൊല്‍ക്കത്തയില്‍ സുനിൽ നരെയ്നുണ്ട്. മധ്യനിരയിലും ഫിനിഷിംഗിലെ പ്രഹരശേഷിയിലും ഏറെക്കുറെ തുല്യശക്തർ. ബൗളിംഗിൽ കൂടുതല്‍ കരുത്ത് കൊല്‍ക്കത്തക്കാണ്. ടീമിലെ ആറ് ബൗളർമാരും പത്തോ അതിൽ അധികമോ വിക്കറ്റെടുത്തവർ. ഹൈദരാബാദ് ബൌളർമാരിൽ രണ്ടക്കത്തിലെത്തിയത് നടരാജനും നായകന്‍ കമിൻസും മാത്രം. എങ്കിലും പ്ലേഓഫിൽ പാർട് ടൈം സ്പിന്നർമാർ തിളങ്ങിയത് കമിൻസിനു കരുത്താകും.
ഐപിഎല്ലില്‍ കിരീടംങ്ങളുടെ തലയെടുപ്പിലും സീസണിലെ നേർക്കുന്നർ പോരാട്ടങ്ങളുടെ കണക്കിലും മുന്നിലുള്ളത് കൊല്‍ക്കത്തയാണ്. എന്നാൽ ലോകകപ്പിൽ അപരാജിതരായി മുന്നേറിയ ഇന്ത്യയെയും ആഹമ്മദാബാദിലെ കാണികളെയും നിശബ്ദക്കിയ കമിസിനു മുന്നിൽ ഒന്നും അസാധ്യമല്ല.
ഐപിഎല്‍ ഫൈനലിന് മുമ്പ് ആരാധകര്‍ക്ക് നിരാശവാര്‍ത്ത, കൊല്‍ക്കത്തയുടെ പരിശീലനം മുടക്കി ചെന്നൈയില്‍ മഴ
സീസണ്‍ തുടക്കത്തില്‍ ചെന്നൈ-പഞ്ചാബ് മത്സരം നടന്ന നാലാം നമ്പര്‍ പിച്ചിലാണ് ഇന്ന് ഫൈനല്‍ മത്സരം നടക്കുന്നത്. അന്ന് 162 റണ്‍സില്‍ ചെന്നൈയെ പിടിച്ചുകെട്ടിയ പഞ്ചാബിനായി തിളങ്ങിയത് സ്പിന്നര്‍മാരായ രാഹുല്‍ ചാഹറും ഹര്‍പ്രീത് ബ്രാറും ആയിരുന്നു. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 33 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. അന്ന് രണ്ടാമത് ബാറ്റ് ചെയ്ത പഞ്ചാബിനെ രാത്രിയിലെ മഞ്ഞുവീഴ്ച തുണച്ചെങ്കില്‍ ഇന്ന് മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. രാജസ്ഥാനെതിരെ ക്വാളിഫയര്‍ പോരാട്ടത്തില്‍ മഞ്ഞുവീഴ്ച ഇല്ലാതിരുന്നതാണ് ഹൈദരാബാദിനെ തുണച്ചത്.
Powered By
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക