ടി20 റാങ്കിംഗില്‍ കോലിക്ക് വന്‍ നേട്ടം, 14 സ്ഥാനം മെച്ചപ്പെടുത്തി; ഹസരങ്കക്കും ഏഷ്യ കപ്പ് പ്രകടനം തുണയായി

ഏഷ്യാ കപ്പിന് മുമ്പ് കോലി 33-ാം സ്ഥാനത്തായിരുന്നു. കോലിക്കും രോഹിത്തിനും പുറമെ സൂര്യകുമാര്‍ യാദവാണ് ആദ്യ പതിനഞ്ചിലുള്ള ഇന്ത്യന്‍ ബാറ്റര്‍. നാലാം സ്ഥാനത്താണ് സൂര്യ.

kohli and hasaranga among big movers following latest ranking

ദുബായ്: ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലാണ് വിരാട് കോലി തന്റെ 71-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതിന് മുമ്പ് കോലി ഒരു സെഞ്ചുറി നേടിയത് 1000 ദിവസങ്ങള്‍ക്ക് മുമ്പാണ്. ഏഷ്യാ കപ്പില്‍ അഞ്ച് ഇന്നിംഗ്‌സില്‍ നിന്നാണ് 276 റണ്‍സാണ് കോലി നേടിയത്. ഇതോടെ ടി20 റാങ്കിംഗിലും കോലിക്ക് നേട്ടമുണ്ടായി. 14 സ്ഥാനങ്ങള്‍ മെച്ചപ്പടുത്തിയ കോലി 15-ാം സ്ഥാനത്തെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 14-ാം സ്ഥാനത്തുണ്ട്.

ഏഷ്യാ കപ്പിന് മുമ്പ് കോലി 33-ാം സ്ഥാനത്തായിരുന്നു. കോലിക്കും രോഹിത്തിനും പുറമെ സൂര്യകുമാര്‍ യാദവാണ് ആദ്യ പതിനഞ്ചിലുള്ള ഇന്ത്യന്‍ ബാറ്റര്‍. നാലാം സ്ഥാനത്താണ് സൂര്യ. ആദ്യ ആറ് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഏഷ്യാ കപ്പില്‍ ടോപ് സ്‌കോററായ പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാന്‍ ഒന്നാമത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

'എന്നോട് ക്ഷമിക്കണം'; റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് തടിയൂരി ഉര്‍വശി റൗട്ടേല 

ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. പതും നിസ്സങ്ക (ശ്രീലങ്ക), മുഹമ്മദ് വസീം (യുഎഇ), റീസ ഹെന്‍ഡ്രിക്‌സ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. 

ബൗളര്‍മാരുടെ റാങ്കിംഗില്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്ക ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ഇതോടെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഏഴാം സ്ഥാനത്തേക്കിറങ്ങി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഭുവിയാണ്. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ഒന്നാമത് തുടരുന്നു. തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ആഡം സാംപ (ഓസ്‌ട്രേലിയ), റാഷിദ് ഖാന്‍ (5) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങില്‍. 

ആരാകും ഓസ്‌ട്രേലിയയുടെ ക്യാപറ്റന്‍? സ്മിത്തും കമ്മിന്‍സും പരിഗണനയില്‍; ആരോണ്‍ ഫിഞ്ചിന്റെ മനസില്‍ മറ്റൊരാള്‍

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാമത്. അദ്ദേഹത്തിന് രണ്ട് പോയിന്റ് മാത്രം പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുയുണ്ട്. ഏഴാം സ്ഥാനത്തുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

Latest Videos
Follow Us:
Download App:
  • android
  • ios