Asianet News MalayalamAsianet News Malayalam

ഷറഫുദ്ദീന്റെ ഓള്‍റൗണ്ട് പ്രകടനം പാഴായി! കൊല്ലം സെയ്‌ലേഴ്‌സിന് ആദ്യ തോല്‍വി, കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ജയം

24 പന്തില്‍ 49 റണ്‍സെടുത്ത ഷറഫുദ്ദീന്‍ മാത്രമാണ് സെയ്‌ലേഴ്‌സ് നിരയില്‍ പിടിച്ചുനിന്നത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

kochi blue tigers beat kollam sailors in kerala cricket league
Author
First Published Sep 7, 2024, 7:38 PM IST | Last Updated Sep 7, 2024, 7:38 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന് ആദ്യ തോല്‍വി. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് സെയ്‌ലേഴ്‌സ് തോറ്റത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബ്ലൂ ടൈഗേഴ്‌സ് ആനന്ദ് കൃഷ്ണന്‍ (34 പന്തില്‍ 54), ജോബിന്‍ ജോബി (50 പന്തില്‍ 51) എന്നിവരുടെ കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. കെ എം ആസിഫ് നാല് വിക്കറ്റ് വീഴ്ത്തി. മറപുടി ബാറ്റിംഗില്‍ സെയ്‌ലേവ്‌സ് 18.1 ഓവറില്‍ എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ബേസില്‍ തമ്പി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

24 പന്തില്‍ 49 റണ്‍സെടുത്ത ഷറഫുദ്ദീന്‍ മാത്രമാണ് സെയ്‌ലേഴ്‌സ് നിരയില്‍ പിടിച്ചുനിന്നത്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വത്സല്‍ ഗോവിന്ദ് (23), മുഹമ്മദ് ഷാനു (20), എസ് മിഥുന്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മോശമായിരുന്നു സെയ്‌ലേഴ്‌സിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേക് നായര്‍ (2), അരുണ്‍ പൗലോസ് (2), സച്ചിന്‍ ബേബി (2), എ കെ അര്‍ജുന്‍ (3) എന്നിവരാണ് മടങ്ങിയത്. പിന്നീട് വത്സല്‍ - ഷാനു സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാല് വിക്കറ്റുകല്‍ പൊടുന്നനെ വീണു. വത്സല്‍, ഷാനു എന്നിവര്‍ക്ക് പുറമെ രാഹുല്‍ ശര്‍മ (0), ബിജു നാരായണന്‍ (11) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. 

റിഷഭ് പന്തിന് അര്‍ധ സെഞ്ചുറി! ഇന്ത്യ എയ്‌ക്കെതിരെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി മികച്ച ലീഡിലേക്ക്

ഇതോടെ എട്ടിന് 79 എന്ന നിലയിലായി സെയ്‌ലേഴ്‌സ്. പിന്നീട് വാലറ്റക്കാരന്‍ ഷറഫുദ്ദീന്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. മിഥുനാണ് പുറത്തായ മറ്റൊരു താരം. എന്‍ പി ബേസില്‍ (2) പുറത്താവാതെ നിന്നു. ബേസില്‍ തമ്പിക്ക് പുറമെ ജെറിന്‍, അനൂപ്, ഷൈന്‍ ജോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ മോശമല്ലാത്ത തുടക്കമായിരുന്നു ബ്ലൂ ടൈഗേഴ്‌സിന്. അനുജ് ജോതിനെ (13) തുടക്കത്തില്‍ നഷ്ടമായെങ്കിലും ആനന്ദ് - ജോബിന്‍ സഖ്യം മനോഹരമായി നയിച്ചു. ഇരുവരും 97 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആനന്ദ് പുറത്തായി. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ആനന്ദിന്റെ ഇന്നിംഗ്‌സ്. 

അടുത്ത ഓവറില്‍ ജോബിനും മടങ്ങി. രണ്ട് സിക്‌സും അഞ്ച് ഫോറും താരം നേടിയിരുന്നു. പിന്നീടെത്തിയ ആര്‍ക്കും രണ്ടക്കം പോലും നേടാന്‍ സാധിച്ചില്ല. സിജോമോന്‍ ജോസഫ് (1), ഷോണ്‍ റോജര്‍ (7), മനു കൃഷ്ണന്‍ (2), നിഖില്‍ തൊട്ടത്ത് (5), ബേസില്‍ തമ്പി (2), ഷൈന്‍ ടോം ജേക്കബ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെറിന്‍ പി എസ് (1), അനൂപ് ജി (0) പുറത്താവാതെ നിന്നു. ബാറ്റിംഗില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios