എടാ മോനെ...'ആവേശം' അടക്കാനാവാതെ രംഗണ്ണനായി സുനില്‍ നരെയ്ന്‍; അണ്ണന്‍റെ മുഖത്ത് പക്ഷെ ഒരേയൊരു ഭാവം

ബൗളിംഗിന്‍റെ കാര്യമെടുത്താല്‍ എല്ലാ സീസണിലും കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടായി നരെയ്ന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല

KKR Super Star Sunil Narine cant contain his Aavesham, imitates Fahad Fazils Rangannan in  Video

കൊല്‍ക്കത്ത: ഫഹദ് ഫാസില്‍ നായകനായ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ആവേശത്തിലെ രംഗണ്ണന്‍റെ കരിങ്കാളിയല്ലേ... എന്ന ഗാനരംഗം അനുകരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍താരം സുനില്‍ നരെയ്ന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തുവിട്ട വീഡിയോയില്‍ സുനിൽ നരെയ്നറെ ഈ സീസണിലെ ബൗളിംഗ്-ബാറ്റിംഗ് റെക്കോര്‍ഡുകളെക്കുറിച്ചാണ് കൊല്‍ക്കത്ത പറയുന്നത്.

സീസണില്‍ 11 മത്സരങ്ങളില്‍ 461 റണ്‍സടിച്ച സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്തയുടെ ഈ സീസണിലെ ഏറ്റവും വലിയ സ്കോററും സുനില്‍ നരെ്യാനാണ്. ഈ സീസണില്‍ മാത്രം 46 ഫോറും 32 സിക്സും പറത്തിയ നരെയ്ന്‍ 183.67 എന്ന കണ്ണഞ്ചിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചു കൂട്ടിയത്.

ഇത്തവണ ഐപിഎല്ലില്‍ ആരാധകരെ അമ്പരപ്പിച്ച 6 അമ്പയറിംഗ് അബദ്ധങ്ങള്‍; അതില്‍ മൂന്നിലും സഞ്ജുവുമുണ്ട്

ബൗളിംഗിന്‍റെ കാര്യമെടുത്താല്‍ എല്ലാ സീസണിലും കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടായി നരെയ്ന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. 11 മത്സരങ്ങളില്‍ 14 വിക്കറ്റുമായി റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്തുള്ള നരെയ്ന്‍റെ ബൗളിംഗ് ഇക്കോണമിയും ആരെയും അസൂയപ്പെടുത്തുന്നതാണ്. 6.61 മാത്രമാണ് നരെയ്നിന്‍റെ ഈ സീസണിലെ ബൗളിംഗ് ഇക്കോണമി. 6.20 ഇക്കോണമിയില്‍ 18 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര മാത്രമാണ് ഇക്കോണമിയില്‍ നരെയ്ന് മുന്നിലുള്ളു.

തിയേറ്ററുകളിലും റീലുകളിലും സൂപ്പര്‍ ഹിറ്റായ ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗണ്ണന്‍റെ കരിങ്കാളിയല്ലെ പാട്ടില്‍ ഫഹദ് മുഖത്ത് ഭാവങ്ങള്‍ വാരിവിതറുമ്പോള്‍ സുനില്‍ നരെയ്ന്‍റെ മുഖത്ത് ഒരേയൊരു ഭാവം മാത്രമെയുള്ളു. ഗ്രൗണ്ടില്‍ സെഞ്ചുറിയടിച്ചാലും വിക്കറ്റ് വീഴ്ത്തിയാലും മുഖത്ത് ഭാവമാറ്റമൊന്നും വരുത്താത്ത നരെയ്ന്‍ ഇവിടെയും അതേ ലൈനിലാണ്. അപൂര്‍വമായി മാത്രം ചിരിച്ചു കാണാറുള്ള നരെയ്ൻ വിരാട് കോലിക്കൊപ്പം തമാശ പങ്കിട്ട് പൊട്ടിച്ചിരിക്കുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios